KeralaLatest NewsNews

2018 ഡിസംബര്‍ 25ന് ശബരിമലയിലേക്ക് പോയപ്പോഴുണ്ടായ തിരക്കിനെക്കുറിച്ച് പറഞ്ഞ് ബിന്ദു അമ്മിണി

അന്നത്തെ തിരക്ക് ചിലര്‍ നടത്തിയ ഗൂഢാലോചനയെന്നും ബിന്ദു

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായി ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി, അന്നത്തെ തിരക്കിനെ കുറിച്ച് പറയുകയാണ്. 2018 ഡിസംബര്‍ 25ന് ശബരി മലയിലേക്ക് പോകുന്നതിനിടക്കുണ്ടായ തിരക്കിനെക്കുറിച്ചാണ് ബിന്ദു അമ്മിണി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചത്.

Read Also: സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം: ആശുപത്രിയിലെത്തിയതിന് പിന്നാലെ ഡ്രൈവർ മരിച്ചു

ജീവനക്കാര്‍ അടക്കം ചിലര്‍ ചേര്‍ന്ന് നടത്തിയ ഒരു ഗൂഢാലോചനയുടെ ഫലമായിരുന്നു അന്നുണ്ടായ തിരക്കെന്ന് ഇവര്‍ തന്റെ കുറിപ്പില്‍ പറയുന്നു. സന്നിധാനത്ത് നിന്നും പുറത്തേക്കു പോകാന്‍ അനുവദിക്കാതെ മൈക്കിലൂടെ അനൗണ്‍സ് ചെയ്തു ഭക്തരെ നിശ്ചിത സമയം അവിടെ തന്നെ നിര്‍ത്തുന്നു. പിന്നീട് തങ്ങള്‍ പോകുന്ന വഴിയില്‍ ആസൂത്രിത അക്രമങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ള സമയം നോക്കി കൂട്ടത്തോടെ ഭക്തരെ പോകാന്‍ അനുവദിക്കുകയും ചെയ്‌തെന്ന് ബിന്ദു അമ്മിണി ആരോപിച്ചു.

പ്രശ്‌നബാധിത സ്ഥലത്തേക്ക് മലയിറങ്ങി വരുന്ന ഭക്തരും സ്വയരക്ഷക്കായി പ്രശ്‌നക്കാര്‍ക്കൊപ്പം ചേര്‍ന്ന് ശരണം വിളിക്കുകയും മുകളില്‍ നിന്നും ഇറങ്ങിവന്ന മുഴുവന്‍ ആളുകളും സ്ത്രീകളെ തടയുന്നവര്‍ ആയി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും ഇവര്‍ ആരോപിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘ശബരി മലയില്‍ നേരിട്ട് അനുഭവപ്പെട്ട തിരക്കിനെ കുറിച്ചാണ് പറയാന്‍ ഉള്ളത്. 2018 ഡിസംബര്‍ 25ന് ശബരിമലയിലേക്ക് പോകുന്നതിനിടയ്ക്ക് തിരക്ക് ഉണ്ടായി. അതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ ആണ് മനസിലായത് ജീവനക്കാര്‍ അടക്കം ചേര്‍ന്ന് നടത്തിയ ഒരു ഗൂഢാലോചന ആയിരുന്നു അത്. സന്നിധാനത്ത് നിന്നും പുറത്തേക്കു പോകാന്‍ അനുവദിക്കാതെ മൈക്കിലൂടെ അനൗണ്‍സ് ചെയ്തു ഭക്തരെ നിശ്ചിത സമയം അവിടെ തന്നെ നിര്‍ത്തുന്നു. പിന്നീട് ഞങ്ങള്‍ പോകുന്ന വഴിയില്‍ ആസൂത്രിത അക്രമങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ള സമയം നോക്കി കൂട്ടത്തോടെ ഭക്തരെ പോകാന്‍ അനുവദിക്കുന്നു. ഈ സമയം പ്രശ്‌നഭരിതമായ അന്തരീക്ഷത്തില്‍ എത്തുന്ന മലയിറങ്ങി വരുന്നവര്‍ സ്വയ രക്ഷക്കായി പ്രശ്‌നക്കാര്‍ക്കൊപ്പം ചേര്‍ന്ന് ശരണം വിളിക്കുന്നു. എങ്ങനെ ഉണ്ട്. മുകളില്‍ നിന്നും ഇറങ്ങിവന്ന മുഴുവന്‍ ആളുകളും നൈസ് ആയി സ്ത്രീകളെ തടയുന്നവര്‍ ആയി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു’.

‘വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസുകളില്‍ തമ്പടിച്ച ഗൂഢാലോചനക്കാര്‍ ഇവര്‍ക്കിടയിലേക്കു ഇറങ്ങുക കൂടി ചെയ്യുന്നതോടെ പരിസമാപ്തി. ആസൂത്രണം ചെയ്തത് പോലെ തന്നെ. ജീവനക്കാര്‍, പോലീസുകാര്‍, കരാറുകാര്‍ തുടങ്ങിയവര്‍ക്കിടയിലെ ഗൂഢാലോചനക്കാരെ കണ്ടെത്തി തക്കതായ നടപടി സ്വീകരിച്ചാലല്ലാതെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോകുന്നില്ല’.

shortlink

Related Articles

Post Your Comments

Related Articles


Back to top button