KeralaLatest NewsNews

നവകേരള സദസ് നടക്കുന്ന സ്‌കൂളിന്റെ മതില്‍ പൊളിച്ചത് ആര്?

ചൂടുപിടിച്ച ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് കൗണ്‍സിലറെ ചവിട്ടാന്‍ കാലോങ്ങി സിപിഎം കൗണ്‍സിലര്‍

ആലപ്പുഴ: നവകേരള സദസ് നടക്കുന്ന സ്‌കൂളിന്റെ മതില്‍ പൊളിച്ചത് ആരെന്ന് സംബന്ധിച്ച ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് കൗണ്‍സിലറെ ചവിട്ടാന്‍ കാലോങ്ങി സിപിഎം കൗണ്‍സിലര്‍. മാവേലിക്കര നഗരസഭാ അടിയന്തര കൗണ്‍സിലിനിടെയാണ് സിപിഎം അംഗം തോമസ് മാത്യു അപമര്യാദയായി പെരുമാറിയത്. സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നു.

Read Also: സൈക്കോളജിസ്റ്റിനെതിരെ വ്യാജ പോസ്റ്റ്: കോളജ് അധ്യാപകന് പത്ത് ലക്ഷം രൂപ പിഴ വിധിച്ച് കോടതി

ചെയര്‍മാന്റെ ഡയസിന് മുകളില്‍ കയറിയ തോമസ് മാത്യു കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിനു വര്‍ഗീസിന് നേരെയാണ് ചവിട്ടാന്‍ കാലോങ്ങിയത്. ഇരുപക്ഷത്തേയും സ്ത്രീകളടക്കമുള്ളവരുടെ മുന്നില്‍ വെച്ചാണ്
മുണ്ടുടുത്ത തോമസ് മാത്യുവിന്റെ അപമര്യാദയോടെയുള്ള പ്രവൃത്തി. അവിടെ വെച്ച് മുണ്ട് മടക്കിക്കുത്താന്‍ ശ്രമിക്കുകയും ചെയ്തു. മറ്റംഗങ്ങള്‍ ചേര്‍ന്ന് തോമസ് മാത്യുവിനെ പിടിച്ചു മാറ്റി.

നവകേരള ബസിന് കടക്കാനായാണ് മാവേലിക്കര ഹൈസ്‌കൂളിന്റെ മതില്‍ തകര്‍ത്തത് എന്നാണ് പരാതി. ഇന്നലെ പുലര്‍ച്ചെ നടന്ന സംഭവത്തിന് പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ മതിലിന്റെ സ്ഥാനത്ത് മനുഷ്യമതില്‍ തീര്‍ത്തു. മതില്‍ തകര്‍ത്തത് അരുണ്‍ കുമാര്‍ എം.എല്‍എയുടെ നേതൃത്വത്തിലുള്ള ഗുണ്ടകളാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തില്‍ ഉച്ചയ്ക്കുശേഷം ചേര്‍ന്ന അടിയന്തര നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് ഭരണ – പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. ഉടന്‍ തന്നെ നഗരസഭ മതില്‍ കെട്ടണമെന്ന് ബിജെപി അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് പൊളിച്ച മതിലിന്റെ സ്ഥാനത്ത് പകരം താല്‍ക്കാലികമായി വേലി കെട്ടാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ഭരണ – പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനൊടുവിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മതില്‍ പൊളിച്ചതിനെതിരെ ഹൈക്കോടതിയില്‍ ഉടന്‍ കേസ് നല്‍കാനും ഭരണ സമിതി തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button