Latest NewsNewsLife Style

പ്രാതലിൽ മുട്ട ഉൾപ്പെടുത്തൂ… ഗുണങ്ങൾ പലതാണ്

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ പ്രാതലിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. അതായത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഉൾപ്പെടുത്തിയാണ് പ്രാതൽ ഉണ്ടാക്കേണ്ടതും കഴിക്കേണ്ടതും.

പ്രാതലിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഭക്ഷണമാണ് മുട്ട. മുട്ട ഓംലറ്റോ ബുൾസ്‌ഐ ആയോ അല്ല, പുഴുങ്ങിയ മുട്ട പ്രാതലിൽ ഉൾപ്പെടുത്തുന്നത് വിവിധ ആരോ​ഗ്യ​ഗുണങ്ങൾ നൽകും. പ്രോട്ടീൻ, കാൽസ്യം, വൈറ്റമിൻ ഡി, വൈറ്റമിൻ ബി6 തുടങ്ങി പല പോഷകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. പുഴുങ്ങിയ മുട്ട കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം…

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുമെന്നാണ് ഒന്നാമത്തെ കാര്യം. വേവിച്ച മുട്ട ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ആൻറി ഹൈപ്പർടെൻസിവ് ഗുണങ്ങളും മുട്ടയിലുണ്ട്. കലോറി ഏറെ കുറഞ്ഞ ഒരു ഭക്ഷണ വസ്തുവാണ് പുഴുങ്ങിയ മുട്ട. വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. മുട്ടയിൽ 78 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. അതേ സമയം ധാരാളം പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുമുണ്ട്.

ഓക്സിഡേറ്റീവ് സ്ട്രെസ് ശരീരത്തിൽ പല തരത്തിലുള്ള രോഗങ്ങൾക്കും കാരണമാകും. വേവിച്ച മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിന് സഹായിക്കും. മുട്ടയിൽ ഓവൽബുമിൻ, ഒവോട്രാൻസ്ഫെറിൻ തുടങ്ങിയ പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഫലപ്രദമായ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കും. കൂടാതെ, മുട്ടയിൽ അടങ്ങിയിരിക്കുന്ന മറ്റ് ധാതുക്കളായ വിറ്റാമിൻ-എ, വിറ്റാമിൻ-ഇ, സെലിനിയം എന്നിവയും ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഇത് ശരീരത്തെ ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കുന്നതിന് സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു.
മുടിക്ക് ചില പോഷകങ്ങൾ ആവശ്യമാണ്. മുട്ടയിൽ അമിനോ ആസിഡുകൾ കാണപ്പെടുന്നു. ഇത് മുടിയെ കട്ടിയുള്ളതാക്കാൻ സഹായിക്കും. വിറ്റാമിൻ-ഡി 3, ഫോളേറ്റ്, പാന്റോതെനിക് ആസിഡ് (വിറ്റാമിൻ-ബി5), സെലിനിയം തുടങ്ങിയ ധാതുക്കൾ മുട്ടയിൽ കാണപ്പെടുന്നു. ഇത് മുടികൊഴിച്ചിൽ‌ അകറ്റുന്നതിന് സഹായിക്കും.
ശരീരത്തിൽ നിന്ന് വീക്കം നീക്കം ചെയ്യുന്നതിന് വേവിച്ച മുട്ട ഫലപ്രദമാണ്. ഇതിൽ കാണപ്പെടുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ (ഒരു തരം വിറ്റാമിൻ എ സംയുക്തം) എന്നിവ ഫലപ്രദമായ ആൻറി-ഇൻഫ്ലമേറ്ററി ഏജന്റായി പ്രവർത്തിക്കുന്നു. കൂടാതെ, മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ കാണപ്പെടുന്നു, ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും.
എല്ലുകളെ ആരോഗ്യത്തോടെ നിലനിർത്താൻ വ്യായാമത്തോടൊപ്പം ചില പോഷകങ്ങളും ആവശ്യമാണ്. മുട്ടയിൽ വിവിധതരം ധാതുക്കൾ കാണപ്പെടുന്നു. ഇത് എല്ലുകളുടെ ബലം നിലനിർത്താൻ സഹായിക്കും. മുട്ടയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ, പ്രോട്ടീൻ, വിറ്റാമിൻ ഡി, സിങ്ക് എന്നിവ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button