KollamKeralaNattuvarthaLatest NewsNews

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് മു​ന്നി​ൽ ന​ഗ്​​ന​ത പ്ര​ദ​ർ​ശ​നം: മധ്യവയസ്കൻ പിടിയിൽ

ച​ങ്ങ​നാ​ശ്ശേ​രി ഫാ​ത്തി​മ​പു​ര​ത്ത് പു​തു​പ​റ​മ്പി​ൽ ന​വാ​സി​(54)നെ​യാ​ണ്​ അറസ്റ്റ് ചെയ്തത്

ചാ​രും​മൂ​ട്: സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു മു​ന്നി​ൽ ന​ഗ്​​ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റിൽ. പാ​ല​മേ​ൽ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര എ​ള്ളും​വി​ള കി​ഴ​ക്കേ​തി​ൽ താ​മ​സി​ക്കു​ന്ന ച​ങ്ങ​നാ​ശ്ശേ​രി ഫാ​ത്തി​മ​പു​ര​ത്ത് പു​തു​പ​റ​മ്പി​ൽ ന​വാ​സി​(54)നെ​യാ​ണ്​ അറസ്റ്റ് ചെയ്തത്. നൂ​റ​നാ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ലോകസഭയിൽ വൻ സുരക്ഷാ വീഴ്ച: സന്ദർശക ഗാലറിയിൽ നിന്ന് രണ്ടു പേർ ചേമ്പറിലേക്ക് ചാടി

ഒ​രു മാ​സ​മാ​യി കു​ട്ടി​ക​ൾ വ​രു​ന്ന വ​ഴി​ക​ളി​ൽ കാ​ത്തു​നി​ന്ന് ന​ഗ്​​ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. പെ​ൺ​കു​ട്ടി​ക​ൾ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്, നൂ​റ​നാ​ട് പൊ​ലീ​സ് പോ​ക്സോ പ്ര​കാ​രം കേ​സ് എ​ടു​ത്തു. എ​ന്നാ​ൽ, ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ ഇ​യാ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന്, വാ​ഹ​ന ന​മ്പ​ർ ക​ണ്ടെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളെ ചാ​രും​മൂ​ട്ടി​ൽ ​നി​ന്ന്​ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സി.​ഐ പി. ​ശ്രീ​ജി​ത്, എ​സ്.​ഐ​മാ​രാ​യ എ​സ്. നി​തീ​ഷ്, സു​ഭാ​ഷ് ബാ​ബു, സി.​പി.​ഒ​മാ​രാ​യ സി​നു വ​ർ​ഗീ​സ്, മ​നു പ്ര​സ​ന്ന​ൻ, ജ​യേ​ഷ്, അ​നി, വി​ഷ്ണു, പ്ര​വീ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button