Latest NewsNewsIndia

തട്ടിക്കൊണ്ടു പോയതല്ല, വീട് വിട്ടറങ്ങിയതാണ്: ആരോപണങ്ങൾക്ക് മറുപടിയുമായി ഹിന്ദുമതം സ്വീകരിച്ച അദ്ധ്യാപിക നേഹ അസ്മത്ത്

കുടുംബത്തില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി നേഹ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നല്‍കിയിരിക്കുകയാണിപ്പോള്‍ .

ബറേലി: ഇസ്ലാമിക മതത്തിലെ ചില വശങ്ങൾ തെറ്റാണെന്നു ബോധ്യമുള്ളതിനാൽ ഈ മതം ഉപേക്ഷിച്ചു സനാതനധര്‍മ്മം സ്വീകകരിക്കുകയായിരുന്നുവെന്ന് അദ്ധ്യാപിക നേഹ അസ്മത്ത്. യുപിയിലെ ബറേലിയില്‍ അദ്ധ്യാപികയായിരുന്ന നേഹ അസ്മത്താണ് ഹിന്ദുമതം സ്വീകരിച്ചത്.

നേഹയുടെ പിതാവ് അസ്ഗര്‍ അലി സീഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ അക്കൗണ്ടന്റായിരുന്നു. തന്റെ സഹോദരി ശബാന, സഹോദരൻ ഡോ. ആസിഫ്, എന്നിവരും അമ്മയും ചേര്‍ന്ന് ഭാര്യയെ വിവാഹമോചനം ചെയ്ത ശേഷം ഹലാല ചെയ്ത മധ്യവയസ്കന് തന്നെ വിവാഹം കഴിച്ച്‌ നല്‍കാൻ ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും വീട്ടുകാരുടെ ഇത്തരമൊരു തീരുമാനം അംഗീകരിക്കാത്തതിനാല്‍ വീട്ടുകാര്‍ പീഡിപ്പിക്കാൻ തുടങ്ങിയെന്നും നേഹ പറഞ്ഞു. ഇസ്ലാമില്‍ നിലനില്‍ക്കുന്ന തിന്മകള്‍ കണ്ട് ഭയന്ന താൻ സ്വമേധയാ വീട് വിട്ട് മഹാകാലേശ്വറില്‍ അഭയം തേടുകയായിരുന്നുവെന്നും രുദ്രദേവന്റെ അനുഗ്രഹത്തോടെ ഹിന്ദുമതം സ്വീകരിച്ചുവെന്നും നേഹ പറഞ്ഞു.

READ ALSO: മിഡ് റേഞ്ച് സെഗ്മെന്റിൽ മോട്ടോറോള എഡ്ജ് 20 ഫ്യൂഷൻ, പ്രധാന സവിശേഷതകൾ അറിയാം

മതം മാറിയതിന് പിന്നാലെ മതമൗലികവാദികളായ കുടുംബങ്ങളും ഉലമകളും തീവ്ര ഇസ്ലാമിസ്റ്റുകളും തന്നെ തട്ടിക്കൊണ്ടുപോയതായി തെറ്റായ പരാതി നല്‍കിയതായി പറഞ്ഞ നേഹ താൻ സ്വയം വീടുവിട്ടിറങ്ങിയതാണെന്നും സനാതന ധര്‍മ്മം സ്വീകരിച്ചത് ഇഷ്ടപ്രകാരമാണെന്നും വ്യക്തമാക്കി. മതമൗലികവാദി കുടുംബത്തില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി നേഹ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നല്‍കിയിരിക്കുകയാണിപ്പോള്‍ .

shortlink

Related Articles

Post Your Comments

Related Articles


Back to top button