ErnakulamKeralaNattuvarthaLatest NewsNews

നരഭോജി കടുവയെ വെടിവെച്ച് കൊല്ലരുതെന്ന് ആവശ്യപ്പെട്ട് ഹർജി: 25000 രൂപ പിഴ വിധിച്ച് ഹൈക്കോടതി

കൊച്ചി: വയനാട്ടിലെ കടുവയെ വെടിവെച്ച് കൊല്ലരുതെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയയാൾക്ക് പിഴ വിധിച്ച് ഹൈക്കോടതി. അനിമൽ ആൻഡ് നേച്ചർ എത്തിക്സ് കമ്യൂണിറ്റി നൽകിയ ഹർജി തള്ളിയ കോടതി 25000 രൂപ പിഴ വിധിച്ചു. ചീഫ് ജസ്റ്റിസ് ആശിഷ് കെ ദേശായി, ജസ്റ്റിസ് വിജി അരുൺ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

കടുവയെ വെടിവച്ചു കൊല്ലാനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെതിരെയാണ് പൊതുതാൽപര്യ ഹർജി നൽകിയത്. ക്ഷീരകർഷകനായ പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയെ കൂട് സ്ഥാപിച്ചോ മയക്കുവെടി വച്ചോ പിടികൂടാനായ‍ില്ലെങ്കിൽ, തിരിച്ചറിഞ്ഞ ശേഷം വെടിവച്ചു കൊല്ലാനായിരുന്നു ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ്. എന്നാൽ, നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവെന്നാണ് ഹർജിയിൽ പറയുന്നത്.

വ​ള​ർ​ത്തു​നാ​യ​ കു​ര​ച്ച​തി​ൽ ദേ​ഷ്യം,വീ​ട്ടി​ൽക​യ​റി ക​മ്പി​വ​ടി​കൊ​ണ്ട്​ അ​ടി​ച്ച് പരിക്കേൽപ്പിച്ചു:62കാരൻ അറസ്റ്റിൽ

കൂടുകളും ക്യാമറകളും സ്ഥാപിച്ചും ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചലുകൾക്കുമൊടുവിലാണ് ശ്രീനാരായണപുരം 90 ഏക്കർ വനമേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. തുടർന്ന്, വനം വകുപ്പിന്റെ മയക്കുവെടി സംഘം കടുവയെ വെടിവെച്ചു പിടികൂടാനായി സ്ഥലത്തെത്തുകയായിരുന്നു. പ്രജീഷിനെ കടുവ ആക്രമിച്ച പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button