Latest NewsNewsIndia

സംഘ്പരിവാറിനെ ശക്തിപ്പെടുത്തുന്ന വിധി, സർവേ നടത്താൻ ആർക്കാണ് ഇത്ര തിടുക്കം?: കോടതി വിധിക്കെതിരെ ഒവൈസി

ഹൈദരാബാദ്: മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ അനുമതി നൽകിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ രൂക്ഷവിമർശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. സംഘ്പരിവാറിനെ ശക്തിപ്പെടുത്തുന്ന വിധിയാണിതെന്ന് ഒവൈസി കുറ്റപ്പെടുത്തി. വിഷയം കോടതിക്ക് പുറത്ത് പരിഹരിക്കപ്പെട്ടതാണെന്നും ഇക്കാര്യത്തിൽ ആർക്കാണ് ഇത്ര തിടുക്കമെന്നും ഒവൈസി തന്റെ സോഷ്യൽ മീഡിയയിലൂടെ ചോദിച്ചു.

‘ബാബരി മസ്ജിദ് വിധിക്കു ശേഷം മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേക്ക് അലഹബാദ് ഹൈക്കോടതി അനുമതി നൽകിയിരിക്കുകയാണ്. ഇത് സംഘ്പരിവർ ദുഷ്‌കൃത്യങ്ങൾക്ക് ശക്തിപകരുന്നതാണെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. മുസ്ലിങ്ങളുടെ അന്തസ്സ് കെടുത്തുക എന്ന ഒറ്റ ലക്ഷ്യമാണ് ഇതിന് പിന്നിൽ. ഇത്തരം പരാതികളെ ഇല്ലാതാക്കുന്ന നിയമം രാജ്യത്ത് നിലവിലുള്ളപ്പോഴാണിത്. ഇരുവിഭാഗവും ഉഭയസമ്മതത്തോടെ പരിഹരിച്ച പ്രശ്‌നമാണ് മഥുരയിലേത്,’ ഒവൈസി വ്യക്തമാക്കി.

വെനസ്വലേയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യാനൊരുങ്ങി ബിപിസിഎൽ, ലക്ഷ്യമിടുന്നത് വമ്പൻ നേട്ടം

‘മഥുരയിലെ തർക്കം ദശാബ്ദങ്ങൾക്ക് മുമ്പെ മസ്ജിദ് കമ്മിറ്റിയും ക്ഷേത്ര ട്രസ്റ്റും ഉഭയസമ്മതത്തോടെ തീർപ്പു കൽപ്പിച്ചതാണ്. ഈ തർക്കങ്ങൾക്കിടയിലാണ് പുതിയൊരു സംഘം ഉയർന്നുവരുന്നത്. കാശിയിലും മഥുരയിലും ലക്നൗവിലെ ടിലെ വാലി മസ്ജിദിലും ഇതേ ഗ്രൂപ്പാണുള്ളത്. ആരാധനാലയ നിയമം ഇപ്പോഴും പ്രാബല്യത്തിലുണ്ട്. എന്നാൽ, നിയമത്തെയും നിയമസംവിധാനത്തെയും കളിയാക്കുന്ന നിലപാടാണ് ഈ സംഘത്തിന്റേത്. വിഷയത്തിൽ ജനുവരി ഒമ്പതിന് സുപ്രിംകോടതി വാദം കേൾക്കാനിരിക്കുകയാണ്. പിന്നെ, ഇത്ര തിടുക്കപ്പെട്ട് സർവേ നടത്താനുള്ള വിധി എന്തിനാണ്’ ഒവൈസി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button