Latest NewsNewsIndia

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി കാനഡയുടെ തീരുമാനം, ജിഐസി 6 ലക്ഷത്തില്‍ നിന്ന് 13 ലക്ഷമായി ഉയര്‍ത്തി

ഒട്ടാവ: കനേഡിയന്‍ ഗവണ്‍മെന്റ് അടുത്തിടെ ഗ്യാരന്റീഡ് ഇന്‍വെസ്റ്റ്മെന്റ് സര്‍ട്ടിഫിക്കറ്റ് പരിധിയില്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. 10,000 കനേഡിയന്‍ ഡോളറില്‍ നിന്ന് 20,635 കനേഡിയന്‍ ഡോളറായി ആയാണ് ജിഐസി ഉയര്‍ത്തിയത്. വിദേശത്ത് പഠിക്കാന്‍ പദ്ധതിയിട്ടിരുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഈ മാറ്റം പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

read also: വീ​ടി​ന് സ​മീ​പ​ത്തു​വ​ച്ച് കാ​റി​ടി​ച്ച് അപകടം: ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു

കാനഡയില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷത്തെ ജീവിതച്ചെലവുകള്‍ക്കായി ഉള്‍ക്കൊള്ളുന്ന ഒരു മുന്‍വ്യവസ്ഥയാണ് ജിഐസി. ജിഐസിയായി 6 ലക്ഷം രൂപ നിക്ഷേപിക്കേണ്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ഏകദേശം 13 ലക്ഷം രൂപ നല്‍കേണ്ടി വരും എന്നാണ് പുതിയ വ്യവസ്ഥ വ്യക്തമാക്കുന്നത്.

2024 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ജിഐസി വര്‍ദ്ധന ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പഞ്ചാബില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button