KeralaLatest NewsNews

വിദേശകാര്യ മന്ത്രാലയ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഏജന്റുമാരുടെ തൊഴിൽ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഏജൻറുമാരുടെ തൊഴിൽ തട്ടിപ്പിൽ പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. കാനഡ, ഇസ്രായേൽ, യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇവർ തട്ടിപ്പിന് കളമൊരുക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

Read Also: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച: പ്രതിഷേധിച്ച ബഹളം വച്ച അഞ്ച് കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

രജിസ്റ്റർ ചെയ്യാത്ത ഏജൻസികൾ വിദേശത്ത് ജോലിക്കായി റിക്രൂട്ട്‌മെന്റ് നടത്തുന്നത് 1983 ലെ എമിഗ്രേഷൻ ആക്ടിന്റെ ലംഘനവും മനുഷ്യക്കടത്തിന് തുല്യവും ശിക്ഷാർഹവുമായ ക്രിമിനൽ കുറ്റവുമാണ്. വിദേശത്ത് തൊഴിൽ തേടുന്നവർ അംഗീകൃത റിക്രൂട്ടിംഗ് ഏജൻസിയുടെ സേവനം മാത്രം സ്വീകരിക്കുന്നതായിരിക്കും അഭികാമ്യം. എല്ലാ റിക്രൂട്ടിംഗ് ഏജന്റുമാരും അവരുടെ ലൈസൻസ് നമ്പർ തങ്ങളുടെ ഓഫീസുകളിലും പരസ്യങ്ങളിലും വ്യക്തമായി പ്രദർശിപ്പിക്കേണ്ടതാണ്. ഇത്തരം ഏജൻറുമാരുടെ സേവനങ്ങൾക്ക് 1983 ലെ എമിഗ്രേഷൻ ആക്ട് പ്രകാരം 30,000/- രൂപയിൽ കൂടുതൽ പ്രതിഫലം ഈടാക്കുവാൻ പാടുള്ളതല്ല (18% ജി.എസ്.ടി പുറമെ). ഈ തുകയ്ക്ക് കൃത്യമായ രസീതും നൽകേണ്ടതാണെന്ന് പോലീസ് പറഞ്ഞു.

വിദേശത്ത് തൊഴിൽ തേടുന്ന വ്യക്തികൾ www.emigrate.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് റിക്രൂട്ടിംഗ് ഏജന്റുമാരുടെ വിവരങ്ങൾ പരിശോധിക്കുന്നത് ഉചിതമായിരിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

Read Also: പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ സ്ത്രീകളിലെ മേല്‍ച്ചുണ്ടിലെ രോമങ്ങള്‍ അകറ്റാന്‍ ഇതാ ചില മാര്‍ഗങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button