KeralaLatest NewsNews

ക്ഷേത്രപരിസരത്ത് ആനയിടഞ്ഞു: പാപ്പാന്മാർ ചാടിരക്ഷപ്പെട്ടു

തൂശൂർ: ക്ഷേത്രപരിസരത്ത് ആനയിടഞ്ഞു. തൃശൂർ തൃപ്രയാറിലാണ് സംഭവം. പൂതൃക്കോവിൽ പാർഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. അക്രമാസക്തനായ ആന രണ്ട് വാഹനങ്ങൾ കുത്തിമറിക്കുകയും ക്ഷേത്ര പരിസരത്തുണ്ടായിരുന്ന രണ്ട് ട്രാവലറുകൾ മറിച്ചിടുകയും ചെയ്തു. ആന ഇടഞ്ഞതോടെ പാപ്പാന്മാർ ചാടിരക്ഷപ്പെട്ടു.

Read Also: സുവര്‍ണ ചകോരം ‘ഈവിള്‍ ഡെസ് നോട്ട് എക്‌സിസ്റ്റി’ന്: രജത ചകോരം തടവ് സംവിധായകൻ ഫാസില്‍ റസാഖിന്

ആന ഇടഞ്ഞതിനെ തുടർന്ന് തൃപ്രയാർ – തൃശൂർ പാതയിൽ ഗതാഗതം തടസപ്പെട്ടു. ഒരുപാട് നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്. തൃപ്രയാർ ശ്രീരാജമസ്വാമി ക്ഷേത്രത്തിലെ ശ്രീവേലി എഴുന്നള്ളിപ്പിനാണ് ആനയെ കൊണ്ടു വന്നത്.

Read Also: സാമ്പത്തിക പ്രതിസന്ധിക്കിടെ താൽക്കാലികാശ്വാസം: സംസ്ഥാനത്തിന്റെ കടമെടുപ്പ്​ പരിധിയിൽ ഇളവ് അനുവദിച്ച് കേന്ദ്രസർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button