KeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

‘എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്’: ചലച്ചിത്ര അക്കാദമിയിൽ നിന്ന് രാജിവയ്ക്കുന്ന സാഹചര്യം ഇപ്പോഴില്ലെന്ന് രഞ്ജിത്ത്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ നിന്ന് രാജിവയ്ക്കുന്ന സാഹചര്യം ഇപ്പോഴില്ലെന്ന് അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. തനിക്കെതിരെ ആരും സമാന്തര യോഗം ചേർന്നിട്ടില്ലെന്നും തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. ചലച്ചിത്ര അക്കാദമിയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ വിപുലപ്പെടുത്തുമെന്നും ജനറൽ കൗൺസിൽ അംഗമായ കുക്കൂ പരമേശ്വരനെ നിർദ്ദേശിക്കുമെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

നേരത്തെ, ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്തിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് അക്കാദമി അംഗങ്ങൾ സമാന്തരയോഗം ചേർന്നു എന്നും ഒമ്പത് അംഗങ്ങൾ പ്രത്യേക യോഗം ചേർന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയെന്നും വാർത്ത വന്നിരുന്നു.

ആ സംഭവത്തിന് ശേഷം അർദ്ധ രാത്രി എണീറ്റ് റെയിൽവേ ട്രാക്കിലേക്ക് പോകും, ഭർത്താവും മകനും മരിച്ചു; കവിത

സംവിധായകൻ ഡോ. ബിജുവിനെതിരായി രഞ്ജിത്ത് നടത്തിയ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെയാണ് സംഭവം. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായുള്ള തർക്കത്തിനിടെ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെൻറ് കോർപ്പറേഷനിൽനിന്ന് സംവിധായകൻ ഡോ. ബിജു രാജിവച്ചിരുന്നു. എന്നാൽ, തൊഴിൽപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഡോ. ബിജു വിശദീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button