Latest NewsNewsIndiaSports

‘മുസ്ലീം ആണെന്ന് ഞാന്‍ അഭിമാനത്തോടെ പറയും, പ്രാർത്ഥിക്കണമെന്ന് തോന്നിയാൽ ചെയ്യും’: ആർക്കാണ് തടയാൻ കഴിയുക എന്ന് മുഹമ്മദ് ഷമി

ന്യൂഡൽഹി: ശ്രീലങ്കയ്‌ക്കെതിരായ ലോകകപ്പ് 2023 ഗ്രൂപ്പ് മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടത്തിന് ശേഷം തന്റെ ആഘോഷത്തെക്കുറിച്ചുള്ള ‘അടിസ്ഥാനരഹിത’ പ്രചാരണങ്ങളെ വിമർശിച്ച് മുതിർന്ന ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. 2023 ലോകകപ്പിൽ ഷമി മൂന്ന് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി, അതിൽ രണ്ട് ന്യൂസിലൻഡിനെതിരെയും മറ്റൊന്ന് ശ്രീലങ്കയ്ക്കെതിരെയും. എന്നിരുന്നാലും, ശ്രീലങ്കൻ മത്സരത്തിനിടെ, ഷമി തന്റെ 5 വിക്കറ്റ് നേട്ടം ആഘോഷിച്ചതിന് ശേഷം ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിവാദം സൃഷ്ടിക്കാൻ ശ്രമിച്ചു. ഒരു വൈറൽ വീഡിയോയിൽ, ശ്രീലങ്കയുടെ ഇന്നിംഗ്‌സിന്റെ 13-ാം ഓവറിൽ കസുൻ രജിതയെ പുറത്താക്കി തന്റെ 5 വിക്കറ്റ് നേട്ടം പൂർത്തിയാക്കിയ ശേഷം ഷമി മുട്ടുകുത്തി ഇരു കൈകളും നിലത്ത് തൊടുന്നത് കാണാനാകും. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്.

ഷമിയുടെ ആഘോഷം കണ്ടതിന് ശേഷം ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവകാശപ്പെടുന്നത് ഷമിക്ക് കളിക്കളത്തിൽ പ്രാർത്ഥിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും തിരിച്ചടി ഭയന്ന് സ്വയം പിന്മാറിയെന്നാണ്. ശ്രീലങ്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാൻ താരം മുഹമ്മദ് റിസ്‌വാൻ തന്റെ സെഞ്ച്വറി ആഘോഷിച്ചത് മൈതാനത്ത് പ്രാർത്ഥന നടത്തിയിരുന്നു. ഇതിനോടായിരുന്നു ആരാധകർ ഷമിയുടെ ‘പെരുമാറ്റ’ത്തെ ഉപമിച്ചത്. ട്രോളുകൾ പരിധി വിട്ടതോടെ ഷമി വിശദീകരണവുമായി രംഗത്തെത്തി.

താൻ ഇന്ത്യക്കാരൻ ആയതിലും മുസ്ലിം ആഴത്തിലും അഭിമാനിക്കുന്ന ആളാണെന്നായിരുന്നു ആജ് തക്കിൽ സംസാരിക്കവെ ഷമി വ്യക്തമാക്കിയത്. തനിക്ക് പ്രാർത്ഥിക്കണമെന്ന് കരുതിയാൽ പ്രാർത്ഥിക്കുമെന്നും അതിൽനിന്നും തന്നെ ആരും തടയില്ലെന്നും ഷമി പറഞ്ഞു. 5 വിക്കറ്റ് വീഴ്ത്തിയതിന് ശേഷം താൻ ഒരിക്കലും പ്രാർത്ഥിച്ചിട്ടില്ലെന്നും ശ്രീലങ്കയ്‌ക്കെതിരായ ഒരു സെൻസേഷണൽ ബൗളിംഗ് ഷോയ്ക്ക് ശേഷം തന്റെ ആംഗ്യത്തെ ചുറ്റിപ്പറ്റി അടിസ്ഥാനരഹിതമായ കഥകൾ സൃഷ്ടിച്ചത് തന്നെ അമ്പരപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button