Latest NewsKeralaNews

ശബരിമലയിലെ തിരക്ക് അപവാദ പ്രചാരണത്തിന് ഉപയോഗപ്പെടുത്താനാണ് ചിലർ ശ്രമിച്ചത്: ആരോപണവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് അപവാദ പ്രചാരണത്തിന് ഉപയോഗപ്പെടുത്താനാണ് ചിലർ ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശബരിമലയിൽ എല്ലാ സജ്ജീകരണങ്ങളും ദേവസ്വം ബോർഡും സർക്കാരും തയ്യാറാക്കിയിട്ടുണ്ട്. അവധി ദിവസങ്ങളിൽ തിരക്ക് ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഐഎഫ്എഫ്കെ: സുവര്‍ണ ചകോരം ‘ഈവിള്‍ ഡെസ് നോട്ട് എക്‌സിസ്റ്റി’ന്, മലയാളചിത്രം ‘തടവിന്’ രണ്ട് പുരസ്‌കാരങ്ങള്‍

എന്നാൽ ബസിൽ കരയുന്ന കുട്ടിയുടെ ചിത്രം കാണിച്ച് ശബരിമലയിലെ പീഡനമായി കാണിക്കുന്ന സമീപനമുണ്ടായി. ബിജെപി നടത്തിയ വ്യാജ പ്രചാരണം കോൺഗ്രസും ഏറ്റെടുത്തു. പ്രതിപക്ഷ പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സുവര്‍ണ ചകോരം ‘ഈവിള്‍ ഡെസ് നോട്ട് എക്‌സിസ്റ്റി’ന്: രജത ചകോരം തടവ് സംവിധായകൻ ഫാസില്‍ റസാഖിന്

shortlink

Related Articles

Post Your Comments

Related Articles


Back to top button