KeralaLatest NewsNews

‘ഇരുമുടികെട്ട് എയര്‍പോര്‍ട്ടില്‍ ഭക്തനെ കാത്തിരിക്കുന്നു…’: സുരഭി പങ്കുവെച്ച വീഡിയോ വൈറൽ

മണ്ഡലകാലം ആരംഭിച്ച് ആദ്യ നാലാഴ്ച ആയപ്പോള്‍ വന്‍ തിരക്കാണ് ശബരിമലയില്‍. ഇതിനിടെ കൊച്ചി എയര്‍പോട്ടില്‍ നിന്നും നടി സുരഭി ലക്ഷ്മി പകര്‍ത്തി ദൃശ്യമാണ് വൈറലായി കൊണ്ടിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ അയ്യപ്പഭക്തരില്‍ ആരോ മറന്നുവച്ച ഇരുമുടിക്കെട്ട് കണ്‍വെയര്‍ ബെല്‍റ്റിലൂടെ കറങ്ങികൊണ്ടിരിക്കുന്നതിന്റെ ദൃശ്യമാണ് വീഡിയോയില്‍ കാണാനാവുക. സുരഭിയുടെ കമന്ററിയും വീഡിയോയിൽ കേൾക്കാം.

‘ഇരുമുടികെട്ട് എയര്‍പോര്‍ട്ടില്‍ ഭക്തനെ കാത്തിരിക്കുന്നു..’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സുരഭി പങ്കുവച്ചിരിക്കുന്നത്. ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഒരു ഇരുമുടിക്കെട്ട് ഏതോ സ്വാമി മറന്നുപോയിട്ടുണ്ട്. അനാഥമായി കുറേ നേരമായി ഈ ഇരുമുടിക്കെട്ട് ഇതുവഴി അലയുകയാണ്’ എന്നാണ് സുരഭി കമന്ററിയായി പറയുന്നത്.

അതേസമയം, ശബരിമലയിലെ തിരക്കും മറ്റ് ക്രമീകരണങ്ങളും സംബന്ധിച്ച വിഷയങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. തിരക്ക് കാരണം ദര്‍ശനം നടത്താതെ പന്തളത്ത് എത്തി മാലയൂരി അയ്യപ്പന്‍മാര്‍ തിരിച്ചു പോകുന്നുണ്ട്. അതിനിടെ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ശബരിമലയിലെ തീർത്ഥാടകരുടെ സൗകര്യക്രമീകരണ സംവിധാനങ്ങൾ പരിശോധിച്ച് നിജസ്ഥിതി വിലയിരുത്തി. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി, ദേവസ്വം ബോർഡ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി മന്ത്രി ചർച്ച നടത്തി. ശബരിമലയിലേക്ക് ദർശനത്തിനെത്തുന്ന ഒരു ഭക്തന്റെയും കണ്ണുനീർ വീഴ്ത്തില്ലെന്ന് അദ്ദേഹം ഉറപ്പു നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button