ഇടതുപക്ഷ സർക്കാർ കേരളത്തിലെ ജനങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്?: പിണറായി വിജയൻ

പത്തനംതിട്ട: ഇടതുപക്ഷ സർക്കാർ കേരളത്തിലെ ജനങ്ങളോട് എന്ത് തെറ്റാണ് ചെയ്തതെന്ന ചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന വിവേചനത്തിനും അവ​ഗണനയ്ക്കെതിരെ യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കാത്തതിനെ വിമർശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘കേന്ദ്ര സർക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ യുഡിഎഫിനോട് പിന്തുണ തേടിയിരുന്നു. സംസ്ഥാനത്തിന് വേണ്ടി ഒന്നിച്ചു നിൽക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ, നിങ്ങളുമായി ഒരു സഹകരണവുമില്ല എന്നാണ് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത്. ഇങ്ങനെ പറയാൻ മാത്രം എന്ത് തെറ്റാണ് ഞങ്ങൾ ഈ നാടിനോട് ചെയ്തത്,’ നവകേരള സദസ്സിന്റെ ഭാഗമായി തിരുവല്ലയിൽ സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.

Share
Leave a Comment