Latest NewsKeralaNews

വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന: ഏഴ് മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയ ഏഴ് മലയാളികൾ അറസ്റ്റിൽ. കൊടൈക്കനാലിലാണ് സംഭവം. ലഹരിവിൽപ്പന നടത്തുന്നതിനിടെയാണ് യുവാക്കൾ അറസ്റ്റിലായത്. ലഹരി മരുന്നും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളാണ് പ്രതികളെല്ലാവരും. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല.

Read Also: മൂക്കില്‍ വിരൽ ഇടയ്ക്കിടെ ഇടാറുണ്ടോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതരാവസ്ഥ!!

800 ഗ്രാം കഞ്ചാവ്, രണ്ട് കഞ്ചാവ് ചെടികൾ, 50 ഗ്രാം മാജിക് മഷ്‌റൂം എന്നിവയാണ് പ്രതികളിൽ നിന്നും കണ്ടെടുത്തത്. ഈ സംഘമാണ് കൊടൈക്കനാലിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ലഹരി മരുന്ന് എത്തിച്ച് നൽകിയിരുന്നത്. വിനോദസഞ്ചാരികളായി എത്തുന്നവർക്ക് ഇവർ ക്വാട്ടേജ് സൗകര്യവും ഒരുക്കി നൽകിയിരുന്നു.

Read Also: അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമർശം: രാഹുൽ ഗാന്ധിയ്ക്ക് : യുപി കോടതിയുടെ സമൻസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button