കൊച്ചി: എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിന് ഉൾപ്പടെ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ സംഘം അറസ്റ്റിൽ. ചെന്നൈയിൽ നിന്നാണ് നാലംഗ സംഘത്തെ പിടിച്ചത്. തമിഴ്നാട് സ്വദേശികളായ മുഹമ്മദ് റിയാസ്, എം. മേഘേശ്വരൻ, ആന്ധ്ര സ്വദേശികളായ ഋഷികേശ് റെഡ്‌ഡി, ദിവാകർ റെഡ്‌ഡി എന്നിവരാണ് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.
പ്രതികളുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അഞ്ഞൂറോളം വ്യാജ സർട്ടിഫിക്കറ്റുകളും ഇവ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്ററുകളും കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. അമേരിക്കൻ കോൺസുലേറ്റിന്റെ പരാതിയിലാണ് അറസ്റ്റ്.
പ്രതിഷേധം കണ്ട് ഭയക്കുന്നയാളല്ല, എസ്എഫ്ഐ പ്രതിഷേധം എവിടെ?: പരിഹസിച്ച് ഗവർണർ
കായംകുളം എംഎസ്എം കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസ് ബികോം പൂർത്തിയാക്കാതെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അവിടെത്തന്നെ എംകോം പ്രവേശനം നേടുകയായിരുന്നു. അറസ്റ്റിലായ റിയാസ് ആണ് ഛത്തീസ്ഗഡ് കലിംഗ സർവകലാശാലയുടെ വ്യാജ ബികോം സർട്ടിഫിക്കറ്റ് നിഖിലിനു നിർമ്മിച്ച് നൽകിയത്.
Post Your Comments