Latest NewsNewsTechnology

വാഹനത്തിലെ ഇന്ധനം ലാഭിക്കണോ? എങ്കിൽ ഗൂഗിൾ മാപ്പിലെ ‘സേവ് ഫ്യുവൽ’ ഫീച്ചർ ഉടൻ ആക്ടിവേറ്റ് ചെയ്തോളൂ, കൂടുതൽ അറിയാം

കൃത്യതയുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി ഉപഭോക്താക്കൾക്ക് വാഹനത്തിന്റെ എൻജിൻ പെട്രോളോ ഡീസലോ ഇലക്ട്രിക്കോ എന്ന് വ്യക്തമാക്കാവുന്നതാണ്

കൃത്യമായ ലൊക്കേഷൻ അറിയാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ഭൂരിഭാഗം ആളുകളും ഗൂഗിൾ മാപ്പിനെ ആശ്രയിക്കാറുണ്ട്. ചില അവസരങ്ങളിൽ കുഴിയിൽ ചാടിക്കാറുണ്ടെങ്കിലും, ഭൂരിഭാഗം ആളുകൾക്കും മികച്ച വഴികാട്ടി തന്നെയാണ് ഗൂഗിൾ മാപ്പ്. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ അടുത്തിടെ നിരവധി ഫീച്ചറുകൾ ഗൂഗിൾ മാപ്പിൽ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ധനം ലഭിക്കുന്നതിനായി ‘സേവ് ഫ്യുവൽ’ എന്ന പുതിയ ഫീച്ചറിനാണ് ഗൂഗിൾ രൂപം നൽകിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വാഹനങ്ങളിലെ ഇന്ധനക്ഷമത ഉറപ്പുവരുത്താൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ.

ഉപഭോക്താക്കൾ ഗൂഗിൾ മാപ്പിൽ സേവ് ഫ്യുവൽ ഫീച്ചർ ആക്ടിവേറ്റ് ചെയ്യുന്നതിലൂടെ, സഞ്ചരിക്കാനുള്ള വ്യത്യസ്ത റൂട്ടുകളും, അതിന് ആവശ്യമായ ഇന്ധനവും ഊർജ്ജ ഉപഭോഗവും കൃത്യമായി കണക്കാക്കി കാണിക്കുന്നതാണ്. തൽസമയ ട്രാഫിക് അപ്ഡേറ്റുകളും റോഡ് അവസ്ഥകളും വിശകലനം ചെയ്താണ് ഇത് സാധ്യമാക്കുന്നത്. തുടർന്ന് ഏറ്റവും മികച്ച ഇന്ധനക്ഷമത ലഭിക്കുന്ന റൂട്ട് ഏതെന്ന് ഗൂഗിൾ മാപ്പ് പറഞ്ഞുതരും. നേരത്തെ ഈ ഫീച്ചർ അമേരിക്ക, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിൽ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലേക്കും ഈ ഫീച്ചർ എത്തിയിരിക്കുന്നത്.

Also Read: സോവറീൻ ഗോൾഡ് ബോണ്ടിൽ ഡിസംബർ 18 മുതൽ നിക്ഷേപിക്കാം, വില പ്രഖ്യാപിച്ചു

ഗൂഗിൾ മാപ്പ് ഓൺ ചെയ്ത് പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക. ശേഷം സെറ്റിംഗ്സിൽ നാവിഗേഷൻ തിരഞ്ഞെടുക്കണം. തുടർന്ന് ‘റൂട്ട് ഓപ്ഷൻ’ കണ്ടെത്തി ഇന്ധനക്ഷമതയുള്ള റൂട്ട് തിരഞ്ഞെടുക്കാവുന്നതാണ്. കൂടുതൽ കൃത്യതയുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി ഉപഭോക്താക്കൾക്ക് വാഹനത്തിന്റെ എൻജിൻ പെട്രോളോ ഡീസലോ ഇലക്ട്രിക്കോ എന്ന് വ്യക്തമാക്കാവുന്നതാണ്. വാഹനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏതെന്ന് തിരിച്ചറിഞ്ഞ്, ഇൻപുട്ട് നൽകാനും അതിലൂടെ വിവരങ്ങൾ അറിയാനുമുള്ള ഓപ്ഷൻ ഈ ഫീച്ചറിൽ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button