Latest NewsNewsTechnology

ആകർഷകമായ ഡിസൈൻ, മികവുറ്റ പെർഫോമൻസ്! ബഡ്ജറ്റ് റേഞ്ചിൽ ഇടം നേടാൻ കിടിലൻ ഹാൻഡ്സെറ്റുമായി ലാവ എത്തി

ഒക്ടാ കോർ യുണിസോക്ക് ടി616 SoC ആണ് ഫോണിന്റെ പ്രോസസർ

ആകർഷകമായ ഡിസൈനും മികവുറ്റ പെർഫോമൻസും ഉൾപ്പെടുത്തി ബഡ്ജറ്റ് റേഞ്ച് ആരാധകരെ ആകർഷിക്കാൻ പുതിയ ഹാൻഡ്സെറ്റുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ. കുറഞ്ഞ വിലയിൽ അത്യാധുനിക ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് പുതിയ സ്മാർട്ട്ഫോണായ ലാവ യുവ 3 പ്രോ കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഡെസേർട്ട് ഗോൾഡ്, ഫോറസ്റ്റ് വിരിഡിയൻ, മെഡോ പർപ്പിൾ എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിലാണ് ലാവ യുവ 3 പ്രോ വാങ്ങാൻ കഴിയുക. ഇവയുടെ മറ്റു സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

ലാവ യുവ 3 പ്രോയിൽ 6.5 ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലേയാണുള്ളത്. 720×1,600 പിക്‌സൽ റെസലൂഷനും, 269 പിപിഐ പിക്‌സൽ ഡെൻസിറ്റിയുളള ഫോണിൽ 90 ഹെർട്സ് റീഫ്രെഷ് റേറ്റും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലാവ യുവ 3 പ്രോയിൽ 5,000mAh ബാറ്ററിയും, 18W ഫാസ്റ്റ് ചാർജിംഗ് സൗകര്യവും ലഭ്യമാണ്. ഒറ്റ ചാർജിനുള്ളിൽ 38 മണിക്കൂർ വരെ ടോക്ക് ടൈമും, 500 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ ടൈമും ഈ ബാറ്ററി ഉറപ്പുവരുത്തുന്നു. ഒക്ടാ കോർ യുണിസോക്ക് ടി616 SoC ആണ് ഫോണിന്റെ പ്രോസസർ. 50 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ ഒരുക്കിയിട്ടുള്ളത്. സെൽഫി, വീഡിയോ കോൾ എന്നിവയ്ക്കായി 8 മെഗാപിക്സൽ ക്യാമറയും ഉണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ലാവ യുവ 3 പ്രോയുടെ വില 8,999 രൂപയാണ്.

Also Read: തിരക്കിനുകാരണം പതിനെട്ടാംപടിയിലെ ഹൈഡ്രോളിക് മേൽക്കൂര, സ്വാമിമാരെ കയറ്റിവിടുന്നതിന് തടസ്സമെന്ന് പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button