KollamLatest NewsKeralaNattuvarthaNews

ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട കു​റ്റ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി

കൊ​ല്ലം വെ​സ്റ്റ് വി​ല്ലേ​ജി​ൽ പ​ള്ളി​ത്തോ​ട്ടം ചേ​രി​യി​ൽ സ്​​നേ​ഹ​തീ​രം ന​ഗ​ർ 144-ൽ ​അ​ഖി​ലി​നെ​(23)യാ​ണ്​ കാപ്പ ചുമത്തി നാടുകടത്തിയത്

കൊ​ല്ലം: കൊ​ല്ലം സി​റ്റി പ​ള്ളി​ത്തോ​ട്ടം പൊ​ലീ​സ്​ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സ്ഥി​ര​മാ​യി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട കു​റ്റ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. കൊ​ല്ലം വെ​സ്റ്റ് വി​ല്ലേ​ജി​ൽ പ​ള്ളി​ത്തോ​ട്ടം ചേ​രി​യി​ൽ സ്​​നേ​ഹ​തീ​രം ന​ഗ​ർ 144-ൽ ​അ​ഖി​ലി​നെ​(23)യാ​ണ്​ കാപ്പ ചുമത്തി നാടുകടത്തിയത്.

കാ​പ്പ നി​യ​മം ചു​മ​ത്തി കൊ​ല്ലം സി​റ്റി പൊ​ലീ​സ്​ ജി​ല്ല​യി​ൽ​ നി​ന്ന്​ ഡി​സം​ബ​ർ 13 മു​ത​ൽ ആ​റു​മാ​സ​ത്തേ​ക്കാ​ണ്​ പു​റ​ത്താ​ക്കി​യ​ത്. അ​ഖി​ൽ പ​ള്ളി​ത്തോ​ട്ടം, കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സ്​ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി നാ​ല് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

Read Also : ‘ദൈവം നിങ്ങള്‍ക്ക് കുഞ്ഞുങ്ങളെ തന്നില്ല, മറ്റൊരാള്‍ പ്രസവിച്ച കുഞ്ഞുങ്ങളെ വളര്‍ത്തുന്നു’: അധിക്ഷേപിച്ച് നടൻ, വിമർശനം

കൊ​ല്ലം സി​റ്റി പൊ​ലീ​സ്​ മേ​ധാ​വി വി​വേ​ക് കു​മാ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൻ​പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി.​ഐ.​ജി നി​ശാ​ന്തി​നി​യാ​ണ് ജി​ല്ല​യി​ൽ​ നി​ന്ന്​ നാ​ടു​ക​ട​ത്തി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഇ​യാ​ൾ കൊ​ല്ലം സി​റ്റി പൊ​ലീ​സ്​ ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ 1090, 0474-2742042, 0474-2742265, 9497947129 എ​ന്നീ ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി അ​റി​യി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button