Latest NewsNewsIndia

ഫാക്ടറിയിൽ ഉഗ്രസ്ഫോടനം; 9 മരണം, നിരവധി പേർക്ക് പരിക്ക്

നാഗ്പൂർ: ഞായറാഴ്ച മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഒരു കമ്പനിയിലുണ്ടായ സ്‌ഫോടനത്തിൽ മരണസംഖ്യ ഉയർന്നു. നിലവിൽ ഒമ്പത് പേരുടെ മരണം സ്ഥിരീകരിച്ചു. ബജാർഗാവ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡിലാണ് സ്ഫോടനം ഉണ്ടായത്. രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പോലീസ് സംഘം സ്ഥലത്തെത്തി. കൽക്കരി സ്‌ഫോടനത്തിനായി സ്‌ഫോടകവസ്തുക്കൾ പാക്ക് ചെയ്യുന്നതിനിടെയാണ് സംഭവം. രാജ്യത്തിന്റെ പ്രതിരോധ വകുപ്പിന് ആവശ്യമായ സ്‌ഫോടക വസ്തുക്കളും മറ്റ് പ്രതിരോധ ഉപകരണങ്ങളും വിതരണം ചെയ്യുന്നത് ഈ കമ്പനിയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button