Latest NewsNewsIndia

ഛത്തീസ്ഗഡിൽ സുരക്ഷാ ഉദ്യോഗസ്ഥരും നക്സലുകളും ഏറ്റുമുട്ടി: ഒരു സിആർപിഎഫ് ഉദ്യോഗസ്ഥന് വീരമൃത്യു

ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഛത്തീസ്ഗഡിൽ സുരക്ഷാ ഉദ്യോഗസ്ഥരും നക്സലുകളും തമ്മിൽ ഏറ്റുമുട്ടൽ. ഛത്തീസ്ഗഡിലെ ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശമായ സുക്മ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിനെ തുടർന്ന് ഒരു സിആർപിഎഫ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ഒരു കോൺസ്റ്റബിളിന് പരിക്കേറ്റിട്ടുണ്ട്. സബ് ഇൻസ്പെക്ടർ സുധാകർ റെഡ്ഡിയാണ് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. കൂടാതെ, കോൺസ്റ്റബിൾ രാമുവിന് പരിക്കേറ്റിട്ടുണ്ട്. പ്രാഥമിക ചികിത്സയ്ക്കായി രാമുവിനെ ആശുപത്രിയിലേക്ക് മാറ്റി.

ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജഗർഗുണ്ട മേഖലയിൽ ഇന്ന് രാവിലെയോടെയാണ് സംഭവം. സിആർപിഎഫിന്റെ 165-ാം ബറ്റാലിയന്റെ ഒരു സംഘം നക്സൽ വിരുദ്ധ ഓപ്പറേഷനായി ബെഡ്രെ ക്യാമ്പിൽ നിന്ന് ഉർസങ്കൽ ഗ്രാമത്തിലേക്ക് പോയിരുന്നു. പ്രദേശത്ത് തെരച്ചിൽ നടക്കുന്നതിനിടെയാണ് സിആർപിഎഫ് ടീമും നക്സലുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. നിലവിൽ, പ്രദേശത്ത് സിആർപിഎഫിന്റെ കോബ്ര യൂണിറ്റും, ലോക്കൽ പോലീസും സംയുക്തമായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button