Latest NewsIndia

ധാരാവി പുനർവികസന പദ്ധതി ടെൻഡർ വ്യവസ്ഥകൾ പൂർത്തിയാക്കിയത് മഹാവികാസ് അഘാഡി ഭരണകാലത്ത്: അദാനി ഗ്രൂപ്പിന്റെ വെളിപ്പെടുത്തൽ

മുംബൈ: മഹാരാഷ്ട്ര സർക്കാർ ധാരാവി പുനർവികസന പദ്ധതി കൃത്യമായ വ്യവസ്ഥകൾ പ്രകാരമുള്ള ലേല പ്രക്രിയയിലൂടെയാണ് ലഭിച്ചതെന്ന് അദാനി ഗ്രൂപ്പ്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എം‌വി‌എ) സർക്കാർ അധികാരത്തിലുള്ളപ്പോഴാണ് ടെൻഡർ വ്യവസ്ഥകൾ അന്തിമമാക്കിയത്. എന്നാൽ ചിലർ പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയ സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പിന്റെ പ്രസ്താവന. എം‌വി‌എ സർക്കാരിന്റെ കാലത്താണ് ടെൻഡർ വ്യവസ്ഥകൾ അന്തിമമാക്കിയത്. വ്യവസ്ഥകളെക്കുറിച്ച് ലേലത്തിൽ പങ്കെടുത്ത എല്ലാവര്ക്കും അറിയാവുന്നതുമാണ്. ലേലത്തിന് ശേഷം ഈ വ്യവസ്ഥകളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. അതിനാൽ തന്നെ തങ്ങൾക്ക് എന്തെങ്കിലും പ്രത്യേക ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

ധാരാവിയിലെ എല്ലാ താമസക്കാർക്കും പുതിയ വീട് ലഭിക്കുമെന്നും ടെൻഡർ വ്യവസ്ഥകൾ അനുസരിച്ച്, അർഹതയില്ലാത്തവർക്ക് പോലും താമസസൗകര്യം നൽകുമെന്നും അദാനി ഗ്രൂപ്പിന്റെ പ്രസ്താവനയിൽ പറയുന്നു. പദ്ധതിയിൽ 100 കോടി രൂപയുടെയെങ്കിലും ടിഡിആർ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും ലോകത്തെ ഏറ്റവും വലിയ അഴിമതി ആണിതെന്നുമാണ് ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം ആരോപിച്ചത്.

എന്നാൽ മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഗ്രേറ്റർ മുംബൈയും (എം‌സി‌ജി‌എം) സംസ്ഥാന സർക്കാരും ഒരുക്കിയ പോർട്ടലിലൂടെ പ്രോജക്റ്റിന്റെ ടി‌ഡി‌ആർ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുമെന്ന് പ്രോജക്റ്റ് വക്താവ് പറഞ്ഞു. ധാരാവിയിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ, മതിയായ ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തൊഴിലവസരങ്ങൾ, അവശ്യ സൗകര്യങ്ങൾ എന്നിവ നൽകുന്നതിനും മുംബൈയിലും മഹാരാഷ്ട്രയിലും മാത്രമല്ല, ഇന്ത്യയൊട്ടാകെ ആഗ്രഹിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button