Latest NewsKeralaNews

കേരള ഗവർണർ പദവിയ്ക്ക് യോഗ്യനല്ല: സിപിഎം

തിരുവനന്തപുരം: തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെതിരായ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിരന്തരമായ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളിലൂടെയും ക്രമരഹിതമായ പെരുമാറ്റത്തിലൂടെയും എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. സംസ്ഥാനത്ത് ഭരണഘടനാ സംവിധാനത്തിന്റെ തകർച്ചയുടെ തുടക്കമാണ് എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയാണ് ഇതിന് ഏറ്റവും പുതിയ ഉദാഹരണമെന്ന് സിപിഎം ചൂണ്ടിക്കാട്ടി.

Read Also: പാമ്പിനെയോ പഴുതാരയെയോ ഒന്നും എനിക്ക് പേടിയില്ല, പേടി എന്താണ് എന്നെനിക്കറിയില്ല: ശാന്തി ബാലചന്ദ്രന്‍

സംസ്ഥാന സർക്കാരിനെതിരെ ഉയരുന്ന ഇത്തരം ഭീഷണികൾ ജനങ്ങൾ പൂർണമായും തള്ളിക്കളയും. കേരള, കാലിക്കറ്റ് സർവ്വകലാശാലകളുടെ സെനറ്റുകളിലെ നോമിനേറ്റഡ് സീറ്റുകളിലേക്ക് ആർഎസ്എസ് നോമിനികളെ നാമനിർദ്ദേശം ചെയ്തും സർവ്വകലാശാലകളുടെ ചാൻസലർ പദവി ദുരുപയോഗം ചെയ്തും ഗവർണർ വിദ്യാർത്ഥികളുടെ പ്രതിഷേധം നേരിടുകയാണ്. സമാധാനപരമായി പ്രതിഷേധിക്കാൻ വിദ്യാർത്ഥികൾക്ക് ജനാധിപത്യപരമായ അവകാശമുണ്ടെങ്കിലും ഈ പ്രതിഷേധങ്ങളുടെ പേരിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താനും അദ്ദേഹത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്താനുമാണ് ഗവർണർ ശ്രമിക്കുന്നതെന്നും സിപിഎം വ്യക്തമാക്കി.

ഗവർണർ എന്ന ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾക്ക് ഇത്തരത്തിൽ പെരുമാറാൻ കഴിയില്ല. ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് അദ്ദേഹം തന്നെ ഇതിലൂടെ തെളിയിച്ചുവെന്നും സിപിഎം ചൂണ്ടിക്കാട്ടി.

Read Also: രോഹിത് മുംബൈയുടെ എം.എസ് ധോണി: ഇര്‍ഫാന്‍ പത്താന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button