Latest NewsNewsIndia

ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടും: ഡ്രൈവര്‍ ഇല്ലാത്ത കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് നിതിന്‍ ഗഡ്കരി

ഡല്‍ഹി: ഡ്രൈവറിന്റെ സഹായം ഇല്ലാതെ ഓടിക്കാന്‍ കഴിയുന്ന കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇത് അനുവദിച്ചാല്‍ രാജ്യത്തെ വലിയ വിഭാഗമായ ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ഐഐഎം നാഗ്പൂര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ഡ്രൈവറിന്റെ സഹായമില്ലാതെ ഓടിക്കാന്‍ കഴിയുന്ന കാറുകള്‍ ഇന്ത്യയില്‍ വരാന്‍ അനുവദിക്കില്ല. ഒരുപാട് ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ ഇത് കാരണമാകും. അതുകൊണ്ട് ഇത് സംഭവിക്കാന്‍ ഒരിക്കലും അനുവദിക്കില്ല. ഇന്ത്യയില്‍ ഷോപ്പ് തുടങ്ങാന്‍ ഇലക്ട്രിക് വാഹന രംഗത്തെ പ്രമുഖ കമ്പനിയായ ടെസ്‌ലയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, ഒരു വ്യവസ്ഥ ഉണ്ട്. കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നവ ആയിരിക്കണം. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതായിരിക്കരുത്. ടെസ്‌ല കാറുകള്‍ ചൈനയില്‍ നിര്‍മ്മിച്ച് ഇന്ത്യയില്‍ വില്‍ക്കുന്നത് അസാധ്യമായ കാര്യമായിരിക്കും. ,’ ഗഡ്കരി പറഞ്ഞു.

‘2 മണിക്കൂര്‍ മിഠായി തെരുവില്‍ നടന്നിട്ടും ഒരു പ്രതിഷേധവും കണ്ടില്ല, പ്രതിഷേധിക്കുന്നത് എസ്എഫ്ഐ ക്രിമിനല്‍ സംഘം’- ഗവർണർ

നിലവില്‍ രാജ്യത്ത് വിലയേക്കാള്‍ കാറുകളുടെ സുരക്ഷയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും എസ് യുവി സെഗ്മെന്റിലെ വില്‍പ്പന വര്‍ധിച്ചതിന് ഒരു പ്രധാന കാരണം ഇതാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് അടുത്തിടെ അവതരിപ്പിച്ച ക്രാഷ് ടെസ്റ്റ് റേറ്റിങ് സിസ്റ്റമായ ഭാരത്എന്‍സിഎപി ഉടന്‍ തന്നെ നടപ്പിലാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button