Latest NewsNewsLife StyleSex & Relationships

മിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിലും പുരുഷൻമാരേക്കാൾ കൂടുതൽ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്ക്: സർവേ

നാഷണൽ ഫാമിലി ഹെൽത്ത് സർവേ (എൻഎഫ്എച്ച്എസ്) നടത്തിയ സർവേയിൽ രാജ്യത്തെ പല സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പുരുഷന്മാരേക്കാൾ കൂടുതൽ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്കുണ്ടെന്ന് കണ്ടെത്തി. 2019-2021 കാലയളവിൽ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 707 ജില്ലകളിലാണ് സർവേ നടത്തിയത്. 1.1 ലക്ഷം സ്ത്രീകളിൽ നിന്നും ഒരു ലക്ഷം പുരുഷന്മാരിൽ നിന്നുമുള്ള പ്രതികരണങ്ങൾ സർവേയിൽ വിശകലനം ചെയ്തു.

രാജസ്ഥാൻ, ഹരിയാന, ചണ്ഡീഗഡ്, ജമ്മു കശ്മീർ, ലഡാക്ക്, മധ്യപ്രദേശ്, അസം, കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽ പുരുഷന്മാരേക്കാൾ കൂടുതൽ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്കുണ്ടെന്ന് സർവേ പറയുന്നു. ശരാശരി 3.1 ലൈംഗിക പങ്കാളികൾ ഉള്ള സ്ത്രീകളുടെ എണ്ണത്തിൽ രാജസ്ഥാൻ ഒന്നാം സ്ഥാനത്താണ്, പുരുഷന്മാർക്ക് ഇത് 1.8 ആണ്. 3.6% പുരുഷന്മാരും ഭാര്യയോ പങ്കാളിയോ ഉള്ളപ്പോൾ മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. എന്നാൽ 0.5% സ്ത്രീകൾ മാത്രമാണ് അവരുടെ ഭർത്താവോ പങ്കാളിയോ ഉള്ളപ്പോൾ മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button