Latest NewsNewsIndia

അരി വില കുറയ്ക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ: പൂഴ്ത്തിവയ്പ്പുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: ആഭ്യന്തര വിപണിയിലെ അരി വില കുറയ്ക്കാനുള്ള നടപടികൾ ആവിഷ്‌ക്കരിച്ച് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി അരിയുടെ ചില്ലറ വിൽപന വില അടിയന്തര പ്രാബല്യത്തിൽ കുറയ്ക്കാൻ റൈസ് ഇൻഡസ്ട്രി അസോസിയേഷനോട് കേന്ദ്ര സർക്കാർ നിർദേശിച്ചു.

Read Also: ഹോം ലോൺ എടുക്കുന്നതിന് മുൻപ് അറിയേണ്ട 8 പ്രധാന കാര്യങ്ങൾ

ബസുമതി ഇതര അരിയുടെ ആഭ്യന്തര വില സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി സഞ്ജീവ് ചോപ്ര യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള നിർദ്ദേശങ്ങൾ നൽകിയത്. കൊള്ളലാഭം നേടാനായി പൂഴ്ത്തിവയ്പ്പ് നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

ആഭ്യന്തര വിപണിയിൽ വില ന്യായമായ നിലവാരത്തിലെത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നാണ് സഞ്ജീവ് ചോപ്ര വ്യവസായികളോട് ആവശ്യപ്പെട്ടത്. വ്യവസായ അസോസിയേഷനുകൾ തങ്ങളുടെ അസോസിയേഷൻ അംഗങ്ങളുമായി പ്രശ്നം ഉന്നയിക്കണമെന്നും അരിയുടെ ചില്ലറ വിൽപന വില കുറയ്ക്കുന്നത് ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്ന് ഉറപ്പാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

Read Also: ഗവര്‍ണറും-സര്‍ക്കാരും തമ്മില്‍ തെരുവ് യുദ്ധത്തില്‍ ഏര്‍പ്പെടേണ്ട സ്ഥലമല്ല കേരളം, ഇതിന് ഒരു അവസാനം ഉണ്ടാകും: സ്പീക്കര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button