Latest NewsNewsTechnology

ആപ്പിൾ ഉൽപ്പന്നങ്ങൾക്കെതിരെ സ്വരം കടുപ്പിച്ച് ചൈന: സർക്കാർ പിന്തുണയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം

ഉൽപ്പാദന രംഗത്ത് ചൈനയെ ആശ്രയിക്കുന്നത് പൂർണമായി കുറയ്ക്കാൻ ആപ്പിൾ തീരുമാനിച്ചിട്ടുണ്ട്

ആപ്പിളിന്റെ ഉൽപ്പന്നങ്ങൾക്ക് പൂർണ വിലക്കേർപ്പെടുത്താനൊരുങ്ങി ചൈനീസ് ഭരണകൂടം. രാജ്യത്തുടനീളമുള്ള സർക്കാർ ഏജൻസികളും, സർക്കാറിന്റെ പിന്തുണയിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടങ്ങളിലെ ജീവനക്കാർ ഓഫീസുകളിൽ ഐഫോണുകളും, മറ്റ് വിദേശ ഉപകരണങ്ങളും കൊണ്ടുവരാൻ പാടില്ല എന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കുന്നതിന്റെയും, തദ്ദേശീയമായി നിർമ്മിച്ച സാങ്കേതികവിദ്യകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി.

ചൈനയിലെ മുഴുവൻ ബാങ്കുകളോടും തദ്ദേശീയമായി നിർമ്മിച്ച സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ ഇതിനോടകം തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, എട്ടോളം പ്രവിശ്യകളിലെ സർക്കാർ ജീവനക്കാർ നിർബന്ധമായും ചൈനീസ് ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കേണ്ടതാണ്. ഇതിനോടൊപ്പം വിവിധ മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും ജോലിക്കിടെ ഐഫോണുകൾ ഉപയോഗിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Also Read: ചൈനയിൽ വൻ ഭൂചലനം: റിക്ടർ സ്കെയിലിൽ 6.2 തീവ്രത, നൂറിലധികം പേർ മരിച്ചു

ഉൽപ്പാദന രംഗത്ത് ചൈനയെ ആശ്രയിക്കുന്നത് പൂർണമായി കുറയ്ക്കാൻ ആപ്പിൾ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ, ഇന്ത്യ, വിയറ്റ്നാം ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഉൽപ്പാദന ജോലികൾ ആപ്പിൾ വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ കമ്പനിയായ ടാറ്റ ഗ്രൂപ്പും ഇപ്പോൾ ആപ്പിളിന്റെ നിർമ്മാണ പങ്കാളിയാണ്. ഇന്ത്യയിൽ വരും വർഷങ്ങളിൽ വലിയ നിക്ഷേപ പദ്ധതികൾക്ക് തുടക്കമിടാനാണ് ആപ്പിളിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button