Latest NewsNewsLife Style

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കുടിക്കാം ഈ വെജിറ്റബിള്‍ ജ്യൂസ്…

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പല വഴികളും തേടുന്നവരുണ്ട്. ഭക്ഷണരീതിയില്‍ കൃത്യമായ മാറ്റം കൊണ്ടുവന്നാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. ഒപ്പം പതിവായി വ്യായാമവും ചെയ്യുക. അത്തരത്തില്‍ കൊളസ്ട്രോള്‍ കുറയ്ക്കാനായി നിങ്ങള്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു വെജിറ്റബിള്‍ ജ്യൂസിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ചുരയ്ക്ക ജ്യൂസാണ് സംഭവം. അധികം ആരും കഴിക്കാത്തൊരു പച്ചക്കറിയാണിത്. എന്നാല്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് ചുരയ്ക്ക.

ഫൈബര്‍ ധാരാളം അടങ്ങിയതും ഫാറ്റ് കുറവുമായ ചുരയ്ക്കാ ജ്യൂസ് 3- 4 മാസം വരെ പതിവായി കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറ കൂടിയാണ് ചുരയ്ക്ക. കൂടാതെ വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ ഇ,  വിറ്റാമിൻ കെ, പൊട്ടാസ്യം  എന്നിവ അടക്കം പല അവശ്യഘടകങ്ങളുടെയും സ്രോതസാണ് ചുരയ്ക്ക.

കലോറി കുറവായതിനാല്‍ തന്നെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് യോജിച്ച പച്ചക്കറിയാണിത്. വെള്ളം ധാരാളം അടങ്ങിയ ചുരയ്ക്ക നിര്‍ജ്ജലീകരണത്തെ തടയാനും സഹായിക്കും. ഫൈബര്‍ അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയതാണ് ചുരയ്ക്ക്. അതിനാല്‍ ചുരയ്ക്കാ ജ്യൂസ് പതിവായി കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും ചുരയ്ക്ക ജ്യൂസ് കുടിക്കാം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

ഇതിനായി ആദ്യം ചുരയ്ക്ക തൊലി ചുരണ്ടി, കഷ്ണങ്ങളാക്കിയത് ഒരു കപ്പ് എടുക്കുക. ഇതിലേയ്ക്ക് അല്‍പം പുതിനയിലയും അര ടീസ്പൂണ്‍ ജീരകപ്പൊടിയും, അല്‍പം ഇഞ്ചിയും കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്ത് നന്നായി മിക്സിയില്‍ അടിച്ച ശേഷം ഇതിലേയ്ക്ക്  ചെറുനാരങ്ങാനീരും കൂടി ചേര്‍ത്ത് കുടിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button