KeralaLatest NewsNews

കുട കൊണ്ടൊരു കിടിലൻ ക്രിസ്മസ് ട്രീ ഉണ്ടാക്കാം; അലങ്കാര പണികൾ ചെയ്യാം

ക്രിസ്‌മസ് ആഘോഷത്തിന്റെ തിരക്കലാണ് ലോകമ്പൊടുമുള്ള ആളുകൾ. വീട് അലങ്കരിച്ചും, കേക്ക് മുറിച്ചുമൊക്കെ ആഘോഷങ്ങൾ ഗംഭീരമായി നടക്കുകയാണ്. ഡിസംബർ മാസത്തെ ഉത്സവത്തിനിടയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വീടും പരിസരവും അലങ്കരിക്കുക എന്നത്. വിവിധ നിറങ്ങളിൽ മിന്നിതിളങ്ങുന്ന ലൈറ്റുകൾ, പുൽകൂട്, സ്റ്റാറുകൾ, ക്രിസ്മസ് ട്രീ അങ്ങനെ നീളുന്നു അലങ്കാര പണികൾ. പണ്ട് ക്രിസ്‌മസ് ട്രീ നിർമ്മിച്ചിരുന്നത് മരകൊമ്പ് വെട്ടിയെടുത്ത് പെയിന്റ് അടിച്ചാണെങ്കിൽ ഇന്ന് കാലം മാറി. എല്ലാം റെഡിമെയ്‌സ് ആയി ലഭിക്കുന്ന കാലമാണിത്.

സീസണൽ ഉത്പന്നമായതു കൊണ്ടു തന്നെ ഇവയുടെ വിലയും നല്ല കൂടുതലായിരിക്കാം. ചെലവ് ഇല്ലാതെ ഒരു ക്രിസ്മസ് ട്രീ നമുക്ക് വീട്ടിൽ ഉണ്ടാക്കിയാലോ? ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ ശ്വേത മഹദിക്ക് ആണ് ഈ ട്രിക്ക് പരിചയപ്പെടുത്തുന്നത്. പഴയതായി എന്ന് പറഞ്ഞു ഉപേക്ഷിച്ച ഒരു കുട നിങ്ങളുടെ വീട്ടിലുണ്ടോ? എന്നാൽ ഇനി ഒന്നും നോക്കണ്ട, അതുതന്നെയാണ് നിങ്ങളുടെ ക്രിസ്‌മസ് ട്രീ.

എങ്ങനെയാണ് കുട ഉപയോഗിച്ച് ക്രിസ്‌മസ് ട്രീ നിർമിക്കുന്നതെന്ന് നോക്കാം:

• കുടയുടെ മുകളിലെ ഭാഗം അഴിച്ചുമാറ്റി കമ്പി മാത്രമാക്കിയെടുക്കുക.

• ശേഷം വലുപ്പമുള്ള പേപ്പർ ഗ്ലാസിൽ ക്ലേ(Clay) ഉപയോഗിച്ച് കമ്പി കുത്തി നിർത്തുക.

• പച്ച നിറത്തിലുള്ള അലങ്കാര വസ്തുക്കൾ കമ്പിയിൽ ചുറ്റിയെടുക്കാം.

വിവിധ നിറത്തിലുള്ള ലൈറ്റ്, മറ്റ് അലങ്കാരങ്ങൾ തൂക്കി ക്രിസ്മസ് ട്രീ നിങ്ങളുടെ ഇഷ്ടാനുസരണം ഒരുക്കിയെടുക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button