PathanamthittaKeralaLatest NewsNews

ശബരിമല തീർത്ഥാടകർക്ക് ആശ്വാസം! കൊല്ലം- സെക്കന്തരാബാദ് റൂട്ടിൽ സ്പെഷ്യൽ ട്രെയിനിന് അനുമതി

കൊല്ലത്ത് നിന്ന് പുലർച്ചെ 2:30-ന് പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് സന്തോഷ വാർത്തയുമായി ദക്ഷിണ റെയിൽവേ. മണ്ഡല മാസത്തോടനുബന്ധിച്ചുളള തിരക്ക് പരിഗണിച്ച് ഒരു സ്പെഷ്യൽ ട്രെയിനിൽ കൂടി അനുമതി നൽകിയിരിക്കുകയാണ് റെയിൽവേ. പുതുതായി അനുവദിച്ച ട്രെയിൻ കൊല്ലം-സെക്കന്തരാബാദ് റൂട്ടിൽ സർവീസ് നടത്തുന്നതാണ്. സെക്കന്തരാബാദ്-കൊല്ലം എക്സ്പ്രസ് (07111) ഡിസംബർ 27, ജനുവരി 3, 10, 17 തീയതികളിലാണ് സർവീസ് നടത്തുക. സെക്കന്തരാബാദിൽ നിന്നും വൈകിട്ട് 6:40-നാണ് ട്രെയിൻ പുറപ്പെടുക.

കൊല്ലത്ത് നിന്ന് തിരിച്ച് സെക്കന്തരാബാദിലേക്കുള്ള കൊല്ലം-സെക്കന്തരാബാദ് സ്പെഷ്യൽ എക്സ്പ്രസ് (07112) ഡിസംബർ 29, ജനുവരി 5, 12, 19 തീയതികളിൽ ഉണ്ടായിരിക്കുന്നതാണ്. കൊല്ലത്ത് നിന്ന് പുലർച്ചെ 2:30-ന് പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ, തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് നിരവധി സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. അടുത്തിടെ സർവീസ് ആരംഭിച്ച കോട്ടയം-ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസിന് യാത്രക്കാരിൽ നിന്ന് വളരെ മികച്ച പ്രതികരണമാണ് നേടാൻ സാധിച്ചത്.

Also Read: കഞ്ചാവ് റോഡരികിൽ വാരി വിതറിയ നിലയിൽ: അന്വേഷണം

shortlink

Related Articles

Post Your Comments

Related Articles


Back to top button