MalappuramKeralaNattuvarthaLatest NewsNews

അയൽവാസികൾ തമ്മിൽ തർക്കം: കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്

മുളയത്ത് ജംഷീറിനാ(37)ണ് കുത്തേറ്റത്

കോട്ടക്കൽ: അയൽവാസിയുടെ കുത്തേറ്റ് യുവാവിന് ഗുരുതര പരിക്കേറ്റു. മുളയത്ത് ജംഷീറിനാ(37)ണ് കുത്തേറ്റത്. ഇയാളെ ചങ്കുവെട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

Read Also : ‘പോക്കറ്റ് ഹീറോ’ പദ്ധതിയുമായി സ്വിഗ്ഗി! ഇനി പോക്കറ്റ് കാലിയാക്കാതെ ഭക്ഷണം ഓർഡർ ചെയ്യാം

പെരുമണ്ണ ക്ലാരി കഞ്ഞിക്കുഴിങ്ങരയിൽ ആണ് സംഭവം. അയൽവാസിയായ മാമ്പറ്റ മൊയ്‌തീൻകുട്ടിയാണ് ജംഷീറിനെ കുത്തിപ്പരിക്കേൽപ്പിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇരുവരും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നതായാണ് അറിയുന്നത്.

Read Also : കശുവണ്ടി വ്യവസായം സമഗ്രമായി പരിഷ്‌ക്കരിക്കും: പുനരുദ്ധാരണത്തിന് 37 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി

സംഭവത്തിൽ കൽപ്പകഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button