KozhikodeNattuvarthaLatest NewsKeralaNews

യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കഴുത്തിന് വെട്ടി

വളയം ചെക്കേറ്റ സ്വദേശി നാറക്കുന്നുമ്മൽ പ്രശാന്തി(34)നാണ് വെട്ടേറ്റത്

കോഴിക്കോട്: വളയത്ത് യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കഴുത്തിന് വെട്ടി. വളയം ചെക്കേറ്റ സ്വദേശി നാറക്കുന്നുമ്മൽ പ്രശാന്തി(34)നാണ് വെട്ടേറ്റത്.

Read Also : പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ ന​വ​ജാ​ത​ശി​ശു​വി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി: മാതാവിന് ജീവപര്യന്തം തടവും പിഴയും

വളയം പൊലീസ് സ്റ്റേഷന് സമീപം ഇന്നലെ രാത്രി 11.30-നാണ് അക്രമം നടന്നത്. കുനിയിൽ ഗിരീഷ് എന്നയാളാണ് പ്രശാന്തിനെ വിളിച്ചുവരുത്തി വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. കത്തികൊണ്ടുള്ള വെട്ടിൽ കഴുത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്.

Read Also : ക്രിസ്മസിന് വിദേശ രാജ്യങ്ങളിലേയ്ക്ക് ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ ഈ സ്ഥലങ്ങളും തീര്‍ച്ചയായും ഉള്‍പ്പെടുത്തണം

പ്രശാന്ത് നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ, വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button