Latest NewsNewsIndia

ക്രിമിനൽ ഭേദഗതി ബില്ലുകൾ പാസാക്കി ലോക്സഭ; ടെലികോം ബില്ലിനും അംഗീകാരം

ന്യൂഡൽഹി: കൊളോണിയല്‍ പാരമ്പര്യം പേറുന്ന രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളുടെ ഭേദഗതി ബില്ലുകള്‍ക്ക് ലോക്‌സഭയുടെ അംഗീകാരം. ഭാരതീയ ന്യായ (രണ്ടാം) സൻഹിത, 2023, ഭാരതീയ നാഗരിക് സുരക്ഷാ (രണ്ടാം) സൻഹിത, 2023, ഭാരതീയ സാക്ഷ്യ (രണ്ടാം) ബിൽ, 2023 എന്നീ മൂന്ന് ക്രിമിനൽ കോഡ് ബില്ലുകൾ ലോക്‌സഭ ബുധനാഴ്ച പാസാക്കി. ഒപ്പം, അധോസഭ ടെലികമ്മ്യൂണിക്കേഷൻ ബില്ലും പാസാക്കി. ബില്ലുകൾ പാസാക്കിയ ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞു.

പ്രതിപക്ഷ എംപിമാരില്‍ ഭൂരിഭാഗവും സസ്‌പെന്‍ഷന്‍ നടപടി നേരിട്ടിരിക്കെയാണ് ഐപിസി, സിആര്‍പിസി എന്നിവയ്ക്ക് പകരമായുള്ള നിര്‍ണായക നിയമ നിര്‍മ്മാണത്തിന് ലോക്സഭ അംഗീകാരം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പ്രതിപക്ഷ ബെഞ്ചിലെ 143 അംഗങ്ങളെ സസ്​പെൻഡ് ചെയ്തിരുന്നു.

ഭീകരവാദത്തിന്റെ വിപുലീകരിച്ച നിർവചനം, ആൾക്കൂട്ട കൊലപാതകത്തിനുള്ള ശിക്ഷ തുടങ്ങി നിരവധി മാറ്റങ്ങളുമായാണ് പുതിയ ക്രിമിനൽ നിയമങ്ങളെത്തുന്നത്. ഇതിനുപുറമെ പല സുപ്രധാന മാറ്റങ്ങളും ബില്ലിൽ ഉൾപ്പെടുന്നുണ്ട്. പുതിയ ഭേദഗതിയോടെ സിആര്‍പിസിയില്‍ 9 പുതിയ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ ക്രിമിനൽ നിയമങ്ങൾ സംബന്ധിച്ച് പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തിയിരുന്നു. പുതിയ ക്രിമിനൽ നിയമങ്ങളിൽ ആൾക്കൂട്ടാക്രമണത്തിന് വധശിക്ഷയാണ് ശിപാർശ ചെയ്തിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. രാജ്യദ്രോഹനിയമം ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരസേനാനികളെ ദീർഘകാലം ജയിലിലിട്ടത് ഈ നിയമം ഉപയോഗിച്ചാണെന്നും അ​മിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button