Latest NewsKerala

കൊല്ലത്തിന് പിന്നാലെ നവകേരള സദസ്സ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ : മൂന്ന് ദിവസം മണ്ഡലങ്ങളിൽ പര്യടനം

തിരുവനന്തപുരം: നവ കേരള സദസ്സ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. കൊല്ലത്തെ പര്യടനം പൂർത്തിയാക്കി വൈകിട്ട് വർക്കലയിലാണ് ജില്ലയിലെ ആദ്യ പൊതുയോഗം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെ മണ്ഡലങ്ങളിൽ പര്യടനം നടത്തും. ശനിയാഴ്ച വൈകിട്ട് വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് നവ കേരള സദസിന്റെ സമാപനം.

കൊല്ലം ജില്ലയിൽ പത്തനാപുരത്താണ് നവകേരള സദസ്സ് പര്യടനം ആരംഭിച്ചത്. ഇന്നലെ രാത്രി കുന്നത്തൂരിൽ പര്യടനം പൂർത്തിയാക്കി. പത്തനാപുരം, പുനലൂർ, കൊട്ടാരക്കര, കുന്നത്തൂർ നിയമസഭാ മണ്ഡലങ്ങളിലായിരുന്നു ആദ്യ ദിവസത്തെ പര്യടനം. ഇന്നലെ കരുനാഗപ്പള്ളി, ചവറ, കുണ്ടറ, കൊല്ലം മണ്ഡലങ്ങളിൽ നവകേരള സദസ്സ് പര്യടനം നടന്നു.

കൊല്ലത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ ആക്രമിക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ കോടി കെട്ടിയ വടി കൊണ്ട് യുവമോർച്ച പ്രവർത്തകർ അടിച്ചോടിച്ചത് സംഘർഷത്തിന് വഴിതെളിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button