KeralaLatest NewsNews

സ്കൂട്ടർ മറിഞ്ഞ് വീണ യുവതിയുടെ കാലിലൂടെ ടിപ്പർ ലോറി കയറിയിറങ്ങി: ഗുരുതര പരിക്ക്

തിരുവനന്തപുരം: സ്കൂട്ടർ മറിഞ്ഞ് വീണ യുവതിയുടെ കാലിലൂടെ ടിപ്പർ ലോറി കയറിയിറങ്ങി അപകടം. കുഞ്ഞിനെ ആശുപത്രിയിൽ കാണിച്ച് മടങ്ങവെയാണ് അപകടം നടന്നത്. റോഡിലേക്ക് തെറിച്ച് വീണ യുവതിയുടെ കാലിലൂടെ കരിങ്കല്ലുമായി വന്ന ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു.

യുവതിക്ക് ഗുരുതര പരിക്കേറ്റു. കുട്ടി നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി സ്വദേശി രജ്ഞിത്തിന്റെ ഭാര്യ സിന്ധു റാണി (37)യാണ് അപകടത്തില്‍ പെട്ടത്.

വിഴിഞ്ഞം ജംഗഷന് സമീപമാണ് അപകടമുണ്ടായത്. കോവളത്ത് നിന്ന് തുറമുഖ നിർമ്മാണത്തിന് കരിം കല്ലുമായെത്തിയതായിരുന്നു ടിപ്പർ ലോറി.

ലോറിയുടെ പിൻ ചക്രങ്ങൾ യുവതിയുടെ കാലിൽ കൂടി കയറിയിറങ്ങി. കൂടെയുണ്ടായിരുന്ന കുട്ടി എതിർ ദിശയിലേക്ക് വീണതിനാൽ വലിയ അപകടം ഒഴിവായി. അരക്ക് താഴെ ഗുരുതരമായി പരിക്കേറ്റ സിന്ധു റാണിയെ  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button