Latest NewsKerala

മുഖ്യമന്ത്രിക്ക് കരിങ്കൊടി: പതിവുപോലെ ആക്രമിക്കാനെത്തിയ ഡിവൈഎഫ്ഐക്കാരെ അടിച്ചോടിച്ച്‌ യുവമോർച്ച, നിരവധിപേർ ചികിത്സയിൽ

കൊല്ലം: കൊല്ലത്ത് യുവമോർച്ച-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മില്‍ സംഘര്‍ഷം. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടപ്പാക്കടയിൽ എത്തിയപ്പോഴാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ഇത് തടയാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ കൊടി കെട്ടിയ വടി കൊണ്ട് അടിച്ചാണ് യുവമോർച്ച പ്രവർത്തകർ നേരിട്ടത്.

ഇരു വിഭാഗവും തമ്മിൽ റോഡില്‍ പരസ്പരം ഏറ്റുമുട്ടി. നവകേരള സദസിനെതിരെ പ്രതിഷേധിക്കുന്നവരെ മർദ്ദിക്കുന്ന ഡിവൈഎഫ്ഐയ്ക്ക് കൊല്ലത്ത് തിരിച്ചടി നൽകിയിരിക്കുകയാണ് യുവമോർച്ച.
ചിന്നക്കടയിൽ യൂത്ത് കോൺഗ്രസും കടപ്പാക്കടയിൽ യുവമോർച്ചയും കരിങ്കൊടി പ്രതിഷേധം തടയാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ മർദ്ദിച്ചു.

ഇന്ന് രാവിലെ ചിന്നക്കട ജെറോം നഗറിൽ നവകേരള സദസ് ബസ്സിന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചപ്പോഴാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നേരിടാനെത്തിയത്. വടിയും തടിക്കഷ്ണവും കൊണ്ട് നേരിട്ടപ്പോൾ അതേ രീതിയിൽ യൂത്ത് കോൺഗ്രസ്-യുവമോർച്ച പ്രവര്‍ത്തകര്‍ തിരിച്ചടിച്ചു. കുരുമുളക് സ്പ്രേ അടിച്ചാണ് യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐയെ നേരിട്ടത്. ഇരു വിഭാഗത്തിൽ നിന്നും പ്രവർത്തകർക്ക് പരിക്കേറ്റു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button