KeralaLatest NewsNews

19-ആം വയസില്‍ നടന്നില്ലെങ്കില്‍ പിന്നെ കല്യാണം 36 ലേ നടക്കൂവെന്ന് ഒരു ജോതിഷ്യത്തിലും പറയുന്നില്ല: ഹരി പത്തനാപുരം

നിനക്ക് അത് വരും, തകര്‍ന്ന് പോകും എന്നൊന്നും ജോതിഷ്യം നോക്കി പറയാന്‍ പാടില്ല

സോഷ്യൽ മീഡിയയിൽ സജീവമാണ് ഹരി പത്തനാപുരം. വീട് പണിയുന്നതിനെ കുറിച്ചും വിവാഹസങ്കല്‍പ്പങ്ങളെ കുറിച്ചുമുള്ള തെറ്റിദ്ധാരണകളെ പറ്റി ജാങ്കോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ ലൂടെ സംസാരിക്കുകയായിരുന്നു ഹരി പത്തനാപുരം.

‘ചിലര്‍ വീട് പണിയുന്നത് മറ്റുള്ളവരെ കണ്ടിട്ടാണ്. ഒരാള്‍ വീട് പണിയുമായി ബന്ധപ്പെട്ട് എന്നെ സമീപിച്ചു. മൂവായിരത്തിന് മുകൾ സ്വകയര്‍ഫീറ്റിലാണ് വീടിന്റെ പ്ലാന്‍. ഇതൊരു മത്സരമല്ല. മൂന്ന് പേര്‍ക്ക് താമസിക്കാന്‍ ഇത്രയും വലുത് എന്തിനാണെന്ന ചോദ്യത്തിന് പുള്ളിയുടെ ഭാര്യയുടെ അനിയത്തി ഇത്രയും വലിയ വീടുണ്ടാക്കി. അവര്‍ക്കും അതുപോല വേണമെന്നാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് ആ വീട് വില്‍ക്കാന്‍ നോക്കുമ്പോള്‍ ആര്‍ക്കും അത്രയും വലിയ വീട് വേണ്ട. അത് വാങ്ങാനുള്ള പൈസയുണ്ടെങ്കില്‍ വേറെ വീട് വെക്കാമെന്നേ ആളുകള്‍ ചിന്തിക്കുകയുള്ളു. പക്ഷേ അവിടുന്നും ഇവിടുന്നും കടം വാങ്ങിയും വീട് വെക്കുന്നത് വെറുതേയാണ്. അത് നഷ്ടം മാത്രമേ ഉണ്ടാക്കുകയുള്ളു’ ഹരി പറയുന്നു.

READ ALSO: തനിക്കെതിരായ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നത് മുഖ്യമന്ത്രി, ​ഗുണ്ടകളെ വാടകയ്ക്ക് എടുത്തിരിക്കുന്നു: ആരോപണവുമായി ഗവർണർ

ജോതിഷ്യം നോക്കിയുള്ള വിവാഹത്തെ കുറിച്ചു ഹരി പത്തനാപുരം പങ്കുവച്ചത് ഇങ്ങനെ, ‘നിനക്ക് അത് വരും, തകര്‍ന്ന് പോകും എന്നൊന്നും ജോതിഷ്യം നോക്കി പറയാന്‍ പാടില്ല. നന്മയ്ക്ക് വേണ്ടിയുള്ളതാണിത്. പത്തൊന്‍പത് വയസില്‍ കല്യാണം നടന്നില്ലെങ്കില്‍ പിന്നെ മുപ്പത്തിയാറിലേ നടക്കുകയുള്ളുവെന്ന് ഒരു ജോതിഷ്യത്തിലും പറയുന്നില്ല. കാരണം അപഹാരങ്ങള്‍ മാറി വരും. കൂടി പോയാല്‍ ഒന്നോ രണ്ടോ വര്‍ഷം മാത്രമേ പറയാന്‍ പാടുള്ളു. ചിലര്‍ സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് ഇങ്ങനെ പറഞ്ഞ് ആളുകളെ വിഡ്ഢിയാക്കുന്നത്. ഇങ്ങനെ ജോതിഷ്യം നോക്കി പത്തൊന്‍പതാമത്തെ വയസില്‍ വിവാഹം കഴിച്ച്‌ പിന്നീട് നരകയാതന അനുഭവിക്കുന്ന ഒരുപാട് പെണ്‍കുട്ടികളുണ്ട്’- ഹരി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button