KeralaLatest NewsNews

മണ്ഡല മാസ പൂജ അടുത്തതോടെ ശബരിമലയിലേയ്ക്ക് ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹം

പതിനെട്ടാം പടി കയറാന്‍ തീര്‍ത്ഥാടകര്‍ കാത്തുനിന്നത് 16 മണിക്കൂര്‍

സന്നിധാനം: മണ്ഡലപൂജയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തുടര്‍ച്ചയായ മൂന്നാം ദിവസവും ശബരിമലയില്‍ വലിയ തിരക്ക്. തൊണ്ണൂറായിരം പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ വെര്‍ച്വല്‍ക്യൂ ബുക്കിങ് എണ്‍പതിനായിരത്തില്‍ താഴെ മാത്രമായിരുന്നു. പതിനെട്ടാംപടി കയറാനുള്ള ക്യൂ ശബരിപീഠം വരെയുണ്ടായിരുന്നു. പതിനെട്ടാംപടി കയറാന്‍ 16 മണിക്കൂര്‍ വരെ കാത്തുനിന്ന് തീര്‍ത്ഥാടകര്‍ വലഞ്ഞു.

Read Also: ല​ഹ​രിഗു​ളി​ക​യാ​യ നൈ​ട്രോ​സെ​പാ​മു​മാ​യി ക​മ്പി​ല്‍ സ്വ​ദേ​ശി​ എക്സൈസ് പിടിയിൽ

ഇതിനു പുറമേ പമ്പയില്‍ തടഞ്ഞു നിര്‍ത്തിയവര്‍, വഴികളില്‍ വാഹനങ്ങള്‍ പിടിച്ചിട്ടതു മൂലം കുടുങ്ങിയവര്‍ തുടങ്ങി എല്ലാവരും പുലര്‍ച്ചെ ദര്‍ശനത്തിനെത്തി. കൂടാതെ ഇന്നലെ ബുക്ക് ചെയ്തവരും വന്നു. ഇതാണു തിരക്ക് ക്രമാതീതമായി വര്‍ധിക്കാന്‍ കാരണം.

പടി കയറാനുള്ള തിരക്ക് ഇന്നലെ വൈകീട്ട് അപ്പാച്ചിമേട് മുകള്‍ഭാഗം വരെയുണ്ടായിരുന്നു. അപ്പാച്ചിമേട് മുതല്‍ പമ്പ വരെ കുത്തനെയുള്ള ഇറക്കമായതിനാല്‍ അവിടെ ആരെയും ക്യൂ നിര്‍ത്തുന്നില്ല. പകരം പമ്പയിലാണ് തടയുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button