ErnakulamNattuvarthaLatest NewsKeralaNews

വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി: യുവതി അറസ്റ്റിൽ

മ​ഹാ​രാ​ഷ്ട്ര ന​വി മും​ബൈ​യി​ല്‍ താ​മ​സി​ക്കു​ന്ന ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി മേ​രി സാ​ബു​(34)വി​നെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്

കാ​ല​ടി: വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ യു​വ​തി പൊലീസ് പിടിയിൽ.​ മ​ഹാ​രാ​ഷ്ട്ര ന​വി മും​ബൈ​യി​ല്‍ താ​മ​സി​ക്കു​ന്ന ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി മേ​രി സാ​ബു​(34)വി​നെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്. കാ​ല​ടി പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​വി മും​ബൈ സ്വ​ദേ​ശി കി​ഷോ​ര്‍ വെ​നേ​റാ​മി​നെ പൊ​ലീ​സ് നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​സ​ര്‍ബൈ​ജാ​നി​ല്‍ റി​ഗ്ഗി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് മ​ല​യാ​റ്റൂ​ര്‍ സ്വ​ദേ​ശി സി​ബി​നി​ല്‍നി​ന്ന് 1,25,000 രൂ​പ സം​ഘം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മും​ബൈ​യി​ലെ ‘ഏ​ഷ്യ ഓ​റി​യ’ എ​ന്ന റി​ക്രൂ​ട്ടി​ങ് സ്ഥാ​പ​നം വ​ഴി​യാ​ണ് വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത​ത്.

Read Also : ആദ്യം റോഡിലെ കുഴിയുടെ എണ്ണം എടുക്കട്ടെ മന്ത്രി മുഹമ്മദ് റിയാസ്, മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായതിന്റെ കുഴപ്പമാണ്

പ​രാ​തി​ക്കാ​ര​നെ മും​ബൈ​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി അ​ഭി​മു​ഖ​വും മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യും ന​ട​ത്തി. തു​ട​ർ​ന്ന്,​ പ​ണം കൈ​പ്പ​റ്റി​യ ത​ട്ടി​പ്പു​സം​ഘം വ്യാ​ജ വി​സ​യും ന​ല്‍കി. തു​ട​ര്‍ന്നാ​ണ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ സ​മാ​ന കേ​സു​ക​ള്‍ ഇ​വ​ര്‍ക്കെ​തി​രെ​യു​ണ്ട്.

ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​ന്‍.​എ. അ​നൂ​പ്, എ​സ്.​ഐ​മാ​രാ​യ ജെ. ​റോ​ജോ​മോ​ന്‍, എം.​സി. ഹ​രീ​ഷ്, ജ​യിം​സ് മാ​ത്യു, വി.​കെ. രാ​ജു, സീ​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ മീ​രാ രാ​മ​കൃ​ഷ്ണ​ന്‍, എം.​ബി. ജ​യ​ന്തി തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button