KeralaLatest NewsNews

പ്രവാസി കേരളീയരുടെ ശ്രദ്ധയ്ക്ക്: നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിനായി അപേക്ഷ നൽകാം

തിരുവനന്തപുരം: പ്രവാസി കേരളീയരുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായുളള നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് ഡിസംബർ 31 വരെ അപേക്ഷ നൽകാം. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി.

Read Also: ആകർഷകമായ ഡിസൈനിൽ ഓപ്പോ ഫൈൻഡ് എക്സ് പ്രോ, പ്രധാന സവിശേഷതകൾ ഇവയാണ്

ബിരുദാനന്തരബിരുദ കോഴ്സുകൾക്കും, പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്കും 2023-24 അധ്യായന വർഷം ചേർന്ന വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക. പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവർക്കായിരിക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അർഹത. റെഗുലർ കോഴ്‌സുകൾക്ക് പഠിക്കുന്നവർക്കും കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്‌സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കുമായിരിക്കും സ്‌കോളർഷിപ്പിന് അർഹത.

കുറഞ്ഞത് രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്യ്തിട്ടുള്ള ഇസിആർ കാറ്റഗറിയിൽ (പത്താംതരം വിജയിക്കാത്തവർ) ഉൾപ്പെട്ട പ്രവാസി കേരളീയരുടെ മക്കൾക്കും, രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തി കേരളത്തിൽ താമസമാക്കിയവരുടെ (മുൻ പ്രവാസികളുടെ) മക്കൾക്കുമാണ് പദ്ധതിപ്രകാരമുള്ള സ്‌കോളർഷിപ്പ് ലഭിക്കുക. തിരികെ നാട്ടിലെത്തിയവരുടെ വാർഷിക വരുമാനം രണ്ട് ലക്ഷത്തിലധികരിക്കാൻ പാടില്ല. നോർക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പ് പദ്ധതിയ്ക്ക് ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിനായി നോർക്കാ റൂട്ട്‌സിന്റെ www.scholarship.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടാതെ വിശദവിവരങ്ങൾ 0471-2770528/2770543/2770500 എന്നീ നമ്പറുകളിലും (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളിൽ) നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) നിന്നും ലഭിക്കും.

Read Also: 13 ഇനം സാധനങ്ങൾ സബ്‌സിഡി നിരക്കിൽ: കൺസ്യൂമർഫെഡ് ക്രിസ്തുമസ് പുതുവത്സര സഹകരണ വിപണിയ്ക്ക് തുടക്കമായി

shortlink

Related Articles

Post Your Comments

Related Articles


Back to top button