COVID 19corona positive storiesLatest NewsNewsIndia

ആഗോളതലത്തിൽ വീണ്ടും കോവിഡ് പിടിമുറുക്കുന്നു! ഒരു മാസത്തിനിടെ പുതിയ കോവിഡ് കേസുകളിൽ 52 ശതമാനം വർദ്ധനവ്

ആഗോളതലത്തിൽ ഇജി5 എന്ന വേരിയന്റാണ് കൂടുതൽ ആളുകളിലും സ്ഥിരീകരിച്ചിരിക്കുന്നത്

ആഗോളതലത്തിൽ വീണ്ടും കോവിഡ് കേസുകൾ പിടിമുറുക്കുന്നതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ ഒരു മാസത്തിനിടെ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ 52 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഒരു മാസം കൊണ്ട് ലോകത്തുടനീളം 8,50,000-ലധികം ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ, 3000-ലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 28 ദിവസത്തെ അപേക്ഷിച്ച് പുതിയ മരണങ്ങളുടെ എണ്ണം 8 ശതമാനം കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഡിസംബർ 17 വരെ ആഗോളതലത്തിൽ 772 ദശലക്ഷത്തിലധികം കോവിഡ് കേസുകളും, ഏഴ് ദശലക്ഷത്തോളം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ, 1600-ലധികം ആളുകൾ വിവിധ ആശുപത്രികളിലായി തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇത്തവണ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ജെഎൻ 1 വേരിയന്റ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ആഗോളതലത്തിൽ ഇജി5 എന്ന വേരിയന്റാണ് കൂടുതൽ ആളുകളിലും സ്ഥിരീകരിച്ചിരിക്കുന്നത്. രോഗവ്യാപനം അതിവേഗമായതിനാൽ പൊതുജനങ്ങൾ നിർബന്ധമായും ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read: സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറുന്നു! സംസ്ഥാനത്ത് ഇന്നും കുതിച്ചുയർന്ന് സ്വർണവില

shortlink

Related Articles

Post Your Comments

Related Articles


Back to top button