KottayamKeralaNattuvarthaLatest NewsNews

ക​സ്റ്റം​സ്,സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്ന വ്യാ​ജേ​ന ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ടന്‍റിന്‍റെ കോടികൾ തട്ടി:രണ്ടുപേർ പിടിയിൽ

മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി കേ​ശ​വ് ശ​ര്‍​മ, രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി ഭേ​രു​ലാ​ല്‍ ശ​ര്‍​മ എ​ന്നി​വ​രാ​ണ് മും​ബൈ​യി​ല്‍ വ​ച്ച് പി​ടി​യി​ലാ​യ​ത്

പേ​രൂ​ര്‍​ക്ക​ട: ക​സ്റ്റം​സ്, സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്ന വ്യാ​ജേ​ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ടന്‍റിന്‍റെ ര​ണ്ടേ​കാ​ല്‍ കോ​ടി രൂ​പ ത​ട്ടി​യ സം​ഭ​വ​ത്തി​ല്‍ മും​ബൈ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ സി​റ്റി പൊലീ​സിന്റെ പി​ടിയിൽ. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി കേ​ശ​വ് ശ​ര്‍​മ, രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി ഭേ​രു​ലാ​ല്‍ ശ​ര്‍​മ എ​ന്നി​വ​രാ​ണ് മും​ബൈ​യി​ല്‍ വ​ച്ച് പി​ടി​യി​ലാ​യ​ത്.

Read Also : ഇം​ഗ്ലീഷ് അധ്യാപിക പ്ലസ് വൺ വിദ്യാർത്ഥിയുമായി ഒളിച്ചോടി, പിടികൂടിയത് കോയമ്പത്തൂരിൽ നിന്ന്: പോക്‌സോ ചുമത്തി

ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ടി​ന്‍റെ വ​ക​യാ​യി മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പാ​ഴ്‌​സ​ലി​ല്‍ ല​ഹ​രി​മ​രു​ന്നാ​ണ് ഉ​ള്ള​തെ​ന്നും ഒ​പ്പം പാ​സ്‌​പോ​ര്‍​ട്ടി​ന്‍റെ​യും ആ​ധാ​റി​ന്‍റെ​യും കോ​പ്പി​യു​ണ്ടെ​ന്നും പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്, കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റു​മെ​ന്ന് ഫോ​ണി​ലൂ​ടെ ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി 2.25 കോ​ടി രൂ​പ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം കൈ​മാ​റി​യ അ​ക്കൗ​ണ്ടു​ക​ളി​ല്‍ ഒ​ന്ന് രാ​ജ​സ്ഥാ​നി​ലെ കു​മാ​ര്‍ അ​സോ​സി​യേ​റ്റ്‌​സ് എ​ന്ന ക​മ്പ​നി​യു​ടേ​താ​ണ്. ഇ​തു വ്യാ​ജ ക​മ്പ​നി​യാ​യി​രു​ന്നുവെ​ങ്കി​ലും പ്ര​തി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ പൊ​ലീ​സി​ന് സാ​ധി​ച്ചു.

സൈ​ബ​ര്‍ ക്രൈം ​ഉ​ദ്യോ​ഗ​സ്ഥ​രാ​യ സി​ഐ പി.​ബി.​വി​നോ​ദ്കു​മാ​ര്‍, എ​സ്.​ഐ​മാ​രാ​യ കെ.​എ​ന്‍.​ബി​ജു​ലാ​ല്‍, വി. ​ഷി​ബു, സു​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button