KeralaLatest NewsNews

ശർക്കര പ്രതിസന്ധി രൂക്ഷം: ശബരിമലയിൽ അപ്പം, അരവണ വിൽപ്പനയിൽ നിയന്ത്രണം

കരിമ്പ് ക്ഷാമം രൂക്ഷമായതോടെയാണ് ശർക്കരയുടെ വരവും നിലച്ചത്

പത്തനംതിട്ട: സന്നിധാനത്ത് പ്രസാദ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ശബരിമലയിലെ പ്രസാദമായ അപ്പം, അരവണ എന്നിവയുടെ വിൽപ്പനയിലാണ് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രസാദത്തിലെ പ്രധാന ചേരുവയായ ശർക്കര വേണ്ടത്ര ലഭിക്കാത്തതിനെ തുടർന്നാണ് നിയന്ത്രണം. നിലവിൽ, ഒരാൾക്ക് 5 ബോട്ടിൽ അരവണയും, 5 പായ്ക്കറ്റ് അപ്പവുമാണ് നൽകുന്നത്.

കരിമ്പ് ക്ഷാമം രൂക്ഷമായതോടെയാണ് ശർക്കരയുടെ വരവും നിലച്ചത്. ഇത് പ്രസാദ നിർമ്മാണത്തിലും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. പ്രസാദത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ കൗണ്ടറുകളിൽ വൻ ഭക്തജനത്തിരക്കാണ് ഇന്ന് രാവിലെ മുതൽ അനുഭവപ്പെട്ടത്. അതേസമയം, മണ്ഡലപൂജ വരെയുള്ള പ്രസാദ നിർമ്മാണത്തിനുള്ള ശർക്കര സ്റ്റോക്ക് ഉണ്ടെന്ന് ദേവസ്വം വ്യക്തമാക്കി. നിലവിൽ, പ്രസാദ വിതരണവുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണുമെന്നും ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.

Also Read: മലയാളികൾക്ക് ആശ്വാസം! ക്രിസ്തുമസ് സ്പെഷ്യൽ വന്ദേ ഭാരത് എത്തുന്നു, സർവീസ് നടത്തുക ഈ റൂട്ടിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button