Latest NewsNewsBusiness

ടിക്കറ്റ് നിരക്കുകൾ കുത്തനെ മുകളിലേക്ക്! നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ച് പ്രവാസികൾ

ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാലംഗ കുടുംബത്തിന് നാട്ടിലേക്ക് എത്തണമെങ്കിൽ ഏകദേശം രണ്ട് ലക്ഷം രൂപയോളമാണ് ചെലവ് വരുന്നത്

ക്രിസ്തുമസ്, പുതുവത്സര സീസണിൽ വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്നതോടെ നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കി പ്രവാസികൾ. അവധി സീസൺ മുതലെടുത്ത് ഭൂരിഭാഗം എയർലൈനുകളും നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചതിനെ തുടർന്നാണ് പ്രതിസന്ധി ഉടലെടുത്തത്. ഇതോടെ, നാട്ടിലേക്ക് തിരിച്ചെത്തുക എന്ന സ്വപ്നം മിക്ക പ്രവാസികളും ഉപേക്ഷിച്ചു. ഇക്കാലയളവിൽ വിമാന ടിക്കറ്റ് നിരക്ക് ഏകദേശം നാലിരട്ടിയിലധികമാണ് ഉയർന്നിരിക്കുന്നത്. ഗൾഫ് രാജ്യങ്ങൾക്ക് പുറമേ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഇടങ്ങളിൽ നിന്നും നാട്ടിലേക്ക് എത്തണമെങ്കിൽ ലക്ഷങ്ങളാണ് ചെലവഴിക്കേണ്ടത്.

ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാലംഗ കുടുംബത്തിന് നാട്ടിലേക്ക് എത്തണമെങ്കിൽ ഏകദേശം രണ്ട് ലക്ഷം രൂപയോളമാണ് ചെലവ് വരുന്നത്. യുഎഇയിലേക്ക് ഒരുമാസം ഇന്ത്യയിൽ നിന്ന് 2,60,000 പേർക്ക് യാത്ര ചെയ്യാനാകും. ഇത് നാല് ലക്ഷമാക്കി ഉയർത്തണമെന്ന് ഇതിനോടകം പ്രവാസികൾ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസികൾക്ക് പുറമേ, അന്തർ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളും ദുരിതത്തിലാണ്. അവധി സീസണിൽ മൂന്നിരട്ടിയിലധികം തുകയാണ് സ്വകാര്യബസുകൾ യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്താൻ ഏകദേശം 10000 രൂപയ്ക്കടുത്ത് ചെലവഴിക്കേണ്ട അവസ്ഥയാണ്.

Also Read: വഴിപാടുകൾ നേർന്നത് മറന്നാൽ പരിഹാരം ചെയ്യാം

shortlink

Related Articles

Post Your Comments

Related Articles


Back to top button