KeralaLatest NewsNews

വിദ്യാര്‍ത്ഥികളെക്കൊണ്ട് കക്കൂസ് കഴുകിച്ചു: സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ബെംഗളൂരു: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് കക്കൂസ് കഴുകിച്ചു. കര്‍ണാടകയിലാണ് സംഭവം. വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സ്‌കൂള്‍ ടോയ്‌ലറ്റുകള്‍
വൃത്തിയാക്കാന്‍ പ്രേരിപ്പിച്ച ആന്ധ്രഹള്ളി സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മിദേവമ്മയെ ശനിയാഴ്ച ബ്യാദരഹള്ളി പോലീസ് അറസ്റ്റ് ചെയ്തു.

Read Also: ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്: ടിക്കറ്റിനൊപ്പം ഈ നമ്പറുകളും സേവ് ചെയ്യാം…

വിദ്യാര്‍ത്ഥികള്‍ ആസിഡ് കുപ്പികള്‍ പിടിച്ച് ചൂലുകൊണ്ട് ടോയ്‌ലറ്റുകള്‍
വൃത്തിയാക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്തിനു പിന്നാലെയാണ് സംഭവ വികാസങ്ങള്‍ ഉണ്ടാകുന്നത്. ഇതേത്തുടര്‍ന്ന് രക്ഷിതാക്കളും കന്നഡ പ്രവര്‍ത്തകരും സ്‌കൂളിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ബെംഗളൂരു നോര്‍ത്ത് സോണ്‍-1 ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ (ബിഇഒ) കെ ജി അഞ്ജനപ്പ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആന്ധ്രഹള്ളി സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മിദേവമ്മയെ ശനിയാഴ്ച ബ്യാദരഹള്ളി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button