KozhikodeLatest NewsKeralaNattuvarthaNews

നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി അപകടം: പമ്പ് ജീവനക്കാരന് പരിക്ക്

മ്പിലെ ജീവനക്കാരൻ സൂരജിന് അപകടത്തിൽ കാലിനാണ് സാരമായ പരിക്കേറ്റത്

കോഴിക്കോട്: നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പമ്പ് ജീവനക്കാരന് പരിക്കേറ്റു. പമ്പിലെ ജീവനക്കാരൻ സൂരജിന് അപകടത്തിൽ കാലിനാണ് സാരമായ പരിക്കേറ്റത്.

Read Also : അവധിക്കാലം ആഘോഷിക്കാൻ ഊട്ടിയിലേക്കാണോ യാത്ര? എങ്കിൽ ഈ സന്തോഷവാർത്ത അറിഞ്ഞോളൂ

കോഴിക്കോട് കൂളിമാട് എംആര്‍പിഎൽ പെട്രോൾ പമ്പിൽ പുലര്‍ച്ചെ 2.45-ഓടെയാണ് അപകടം നടന്നത്. പെട്രോൾ പമ്പിലെ ഇന്ധനം അടിക്കുന്ന മെഷീൻ പൂര്‍ണമായും തകര്‍ന്നു. ഓട്ടോമാറ്റിക് സംവിധാനം ഉള്ളത് കൊണ്ട് തീപിടുത്തം പോലെയുള്ള വൻ ദുരന്തം ഒഴിവായെന്ന് പെട്രോൾ പമ്പ് മാനേജ്മെന്റ് അറിയിച്ചു. സംഭവമറിഞ്ഞ മാവൂർ പൊലീസ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി.

അപകടത്തിൽ പരിക്കേറ്റ പമ്പ് ജീവനക്കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button