KeralaLatest NewsNews

ശബരിമലയില്‍ വന്‍ തിരക്ക്, തീര്‍ത്ഥാടകരുടെ നിര നീലിമല വരെ നീണ്ടു

സന്നിധാനം: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വന്‍ തിരക്ക്. ക്യൂ നീലിമല വരെ നീണ്ടു. പമ്പയില്‍ നിന്ന് മണിക്കൂറുകള്‍ ഇടവിട്ടാണ് തീര്‍ത്ഥാടകരെ കയറ്റിവിടുന്നത്. നിലക്കല്‍ ഉള്‍പ്പെടെയുള്ള ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എരുമേലി ഉള്‍പ്പെടെയുള്ള ഇടത്താവളങ്ങളില്‍ ഭക്തരെ വലിയ രീതിയില്‍ തടഞ്ഞതാണ് തിരക്കിനിടയാക്കിയിരിക്കുന്നത്.

Read Also: കാർ ബൈക്കിലിടിച്ച് 43കാരൻ കൊല്ലപ്പെട്ടു: വേർപെട്ടു പോയ തല കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ

വലിയ നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് തീര്‍ത്ഥാടകരെ കടത്തിവിട്ടിരുന്നത്. തുടര്‍ന്ന് ആളുകള്‍ റോഡ് മാര്‍ഗം വരാതെ കാനനപാത വഴി വന്നു തുടങ്ങി. ഇതാണ് നിലവിലെ തിരക്കിന്റെ കാരണം. കൂടാതെ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ട്.

തീര്‍ത്ഥാടക വാഹനങ്ങള്‍ പമ്പയിലേയ്ക്ക് കടത്തി വിടാഞ്ഞതില്‍ പ്രതിഷേധിച്ച് എരുമേലിയില്‍ തീര്‍ത്ഥാടകര്‍ റേഡ് ഉപരോധിച്ചിരുന്നു. പേട്ട തുള്ളല്‍ പാതയടക്കമാണ് ഉപരോധിച്ചത്. അന്യസംസ്ഥാന തീര്‍ത്ഥാടകരാണ് പ്രതിക്ഷേധവുമായെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button