Latest NewsNewsTechnology

ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ അൺഇൻസ്റ്റാൾ ചെയ്ത ആപ്പ് ഇത്! രസകരമായ കണക്കുകൾ അറിയാം

ലോകമെമ്പാടും ഏകദേശം 2.4 ബില്യൺ ആക്ടീവ് ഉപഭോക്താക്കളാണ് ഇൻസ്റ്റഗ്രാമിന് ഉള്ളത്

വിവിധ ആവശ്യങ്ങൾക്കായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. ചില അവസരങ്ങളിൽ ഈ ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യാറുമുണ്ട്. ഇപ്പോഴിതാ ഈ വർഷം ലോകത്ത് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ അൺഇൻസ്റ്റാൾ ചെയ്ത ആപ്പ് ഏതെന്ന് പുറത്തുവിട്ടിരിക്കുകയാണ് ടിആർജി ഡാറ്റാ സെന്ററുകൾ. സ്മാർട്ട്ഫോൺ ഉപഭോക്താക്കളുടെ ആപ്പ് അൺഇൻസ്റ്റാളേഷൻ ശീലങ്ങളെക്കുറിച്ച് വിശകലനം നടത്തിയാണ് അന്തിമ കണക്കുകളിലേക്ക് എത്തിയത്.

ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആഗ്രഹിച്ച ആപ്പ് ഇൻസ്റ്റഗ്രാമാണ്. ഈ വർഷം ഇതുവരെ ആഗോളതലത്തിൽ ഏകദേശം 10 ലക്ഷത്തിലധികം വ്യക്തികളാണ് ‘ഹൌ ടു ഡിലീറ്റ് മൈ ഇൻസ്റ്റാഗ്രാം അക്കൗണ്ട്’ എന്ന് സെർച്ച് ചെയ്തത്. ഏറ്റവും കൂടുതൽ ആളുകൾ അൺഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിലും, സോഷ്യൽ മീഡിയകളിൽ ഇന്നും മുൻനിരയിൽ ഇൻസ്റ്റഗ്രാം തന്നെയാണ്. ലോകമെമ്പാടും ഏകദേശം 2.4 ബില്യൺ ആക്ടീവ് ഉപഭോക്താക്കളാണ് ഇൻസ്റ്റഗ്രാമിന് ഉള്ളത്. എന്നിരുന്നാലും, ഓരോ മാസവും ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്നത് തുടരുകയാണെങ്കിൽ, ആപ്പിന്റെ നിലനിൽപ്പിനെ അത് കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇൻസ്റ്റഗ്രാം കഴിഞ്ഞാൽ ഉപഭോക്താക്കൾ അൺഇൻസ്റ്റാൾ ചെയ്യാൻ ആഗ്രഹിക്കുന്ന മറ്റൊരു പ്ലാറ്റ്ഫോം സ്നാപ്പ്ചാറ്റാണ്. ഈ വർഷം ഇതുവരെ 1.3 ലക്ഷം ആളുകളാണ് സ്നാപ്ചാറ്റ് ഡിലീറ്റ് ചെയ്തത്.

Also Read: തൃശൂര്‍ പൂരം പ്രതിസന്ധിയില്‍, തറവാടക സംബന്ധിച്ച് സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ തീരുമാനമായില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button