KeralaLatest NewsNews

‘രാഷ്ട്രപിതാവ് ആരെന്ന് അറിയാത്തതുകൊണ്ടാണല്ലോ അവന്‍ എസ്എഫ്‌ഐ ആയത്’; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

കൊല്ലം: എസ്എഫ്‌ഐ നേതാവ് രാഷ്ട്ര പിതാവിനെ അപമാനിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. എസ്എഫ്‌ഐ ആലുവ ഏരിയ കമ്മിറ്റി അംഗവും ഭാരത് മാതാ ലോ കോളേജിലെ യൂണിയന്‍ ഭാരവാഹിയുമായ നാസര്‍ ആണ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചത്. രാഷ്ട്രപിതാവ് ആരെന്ന് അറിയാത്തതുകൊണ്ടാണല്ലോ അവന്‍ എസ്എഫ്‌ഐ ആയത് എന്നായിരുന്നു ഇതിനെതിരെ രാഹുൽ നടത്തിയ പ്രതികരണം.

മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ കൂളിംഗ് ഗ്ലാസ് വയ്ക്കുന്ന എസ്എഫ്‌ഐ നേതാവിന്റെ വീഡിയോയും ചിത്രങ്ങളുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. നിരവധി ആളുകള്‍ എസ്എഫ്‌ഐ നേതാവിനെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഏറെ പേരും വിമര്‍ശനം ഉന്നയിക്കുന്നത്. എസ്എഫ്‌ഐ നേതാവായതുകൊണ്ട് അതിശയിക്കാനില്ലെന്നാണ് നവമാധ്യമങ്ങളില്‍ വരുന്ന ചില കമന്റുകള്‍. ഗാന്ധിജിയുടെ പ്രതിമയില്‍ കൂളിംഗ് ഗ്ലാസ് വയ്ക്കുന്നതിന് പുറമേ ‘എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ’ എന്ന പരിഹാസം കൂടി നടത്തിയിട്ടുണ്ട് നാസര്‍.

നാസറിന്റെ ഈ പ്രവര്‍ത്തി വീഡിയോയില്‍ പകര്‍ത്തിയത് കൂടെയുള്ളവര്‍ തന്നെയാണ്. എസ്എഫ്‌ഐ നേതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചത് കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. അതേസമയം, സംഭവം എന്താണെന്ന് തിരക്കിയ ശേഷം പ്രതികരിക്കാമെന്ന് എസ്എഫ്‌ഐ ജില്ലാ നേതൃത്വം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button